
ഡൽഹി: മാധ്യമ സ്ഥാപനമായ ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ് (എൻഡിടിവി) 2022 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 55.85 ശതമാനം വർദ്ധനവോടെ 25.81 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ അറ്റാദായം 16.56 കോടി രൂപയായിരുന്നതായി എൻഡിടിവി ഒരു ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.
അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26.72 ശതമാനം വർധിച്ച് 107.74 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 85.02 കോടി രൂപയായിരുന്നു. എൻഡിടിവി ഗ്രൂപ്പിന്റെ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും മികച്ച ആദ്യ പാദമായിരുന്നു ഇതെന്ന് കമ്പനി ഒരു വരുമാന പ്രസ്താവനയിൽ പറഞ്ഞു.
അതേപോലെ 2022-23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ എൻഡിടിവിയുടെ മൊത്തം ചെലവ് 6.94 ശതമാനം ഉയർന്ന് 83.33 കോടി രൂപയായി. ഈ മികച്ച ഫലത്തിന് പിന്നാലെ ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.74 ശതമാനത്തിന്റെ നേട്ടത്തിൽ 298.35 കോടി രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.