ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

മ്യൂച്വല്‍ ഫണ്ടുകള്‍ പോര്‍ട്‌ഫോളിയോ അഴിച്ചുപണിയുന്നു

നുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മൂന്ന്‌ മുന്‍നിര ബാങ്ക്‌ ഓഹരികള്‍ വില്‍ക്കുകയും അഞ്ച്‌ ലാര്‍ജ്‌കാപ്‌ ഓഹരികള്‍ വാങ്ങുകയും ചെയ്‌തു.

ആക്‌സിസ്‌ ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ എന്നിവയുടെ 14,000 കോടി രൂപ വീതം വില വരുന്ന ഓഹരികളാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ വിറ്റത്‌. അതേ സമയം ഇവ ഇന്‍ഫോസിസ്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, എച്ച്‌ഡിഎഫ്‌സി, നൈക എന്നീ ഓഹരികള്‍ വാങ്ങി.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 14,172 കോടി രൂപ വില വരുന്ന ഓഹരികള്‍ വിറ്റ മ്യൂച്വല്‍ ഫണ്ടുകള്‍ എച്ച്‌ഡിഎഫ്‌സിയില്‍ 14,985 കോടി രൂപ നിക്ഷേപിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ ലയിക്കാനിരിക്കുയാണ്‌ എച്ച്‌ഡിഎഫ്‌സി.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിനു ശേഷം ഐടി കമ്പനിയായ ഇന്‍ഫോസിസില്‍ ഉണ്ടായ കനത്ത തിരുത്തല്‍ നിക്ഷേപാവസരമായി മ്യൂച്വല്‍ ഫണ്ടുകള്‍ വിനിയോഗിച്ചു. ഏപ്രില്‍ 17ന്‌ 12.2 ശതമാനം ഇടിവ്‌ നേരിട്ട ഇന്‍ഫോസിസ്‌ 1219 രൂപ എന്ന 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയിരുന്നു.

നൈകയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 6700 കോടി രൂപ നിക്ഷേപിച്ചു. ഈ വര്‍ഷം ഇതുവരെ നൈകയുടെ ഓഹരി വിലയില്‍ 18 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌.

X
Top