ഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾഈ ഓണത്തിന് തമിഴ് നാട്ടിലെ കർഷകർ വിറ്റത് പത്ത് ടൺ പൂക്കൾലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നു

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ പഠന സൗകര്യവുമായി മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതിക്ക് തുടക്കം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ പുതിയ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ള 75 സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളില്‍ ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുന്നതിനായി 65 ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട് ഇന്ററാക്ടീവ് പാനലുകള്‍ സ്ഥാപിച്ചു നല്‍കും. ന്യൂ ഡല്‍ഹി ആളകനന്ദയിലെ പോള്‍ ജോര്‍ജ് ഗ്ലോബല്‍ സ്‌കൂളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ദില്ലി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത മുഖ്യാതിഥിയായി. ശിഖാ റോയ് എംഎല്‍എ, മുത്തൂറ്റ് ഫിനാന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ലുധിയാന (പഞ്ചാബ്), ഒഡീഷ, മുംബൈ, ഗുജറാത്ത്, രാജസ്ഥാന്‍, പൂനെ, കൊല്‍ക്കത്ത, സിലിഗുരി, റായ്പൂര്‍, ഗുവാഹത്തി എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് ഘട്ടം പൂര്‍ത്തിയായതിന് ശേഷമുള്ള പ്രവൃത്തികള്‍ വിലയിരുത്തി മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും

X
Top