2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

ഇന്ത്യയിൽ ആപ്പിളിന് 650 കോടി രൂപയുടെ നേട്ടം; സോഫ്റ്റ്‌വെയർ രംഗത്ത് മിന്നുന്ന മുന്നേറ്റം

മുംബൈ: ഉപകരണ നിർമാണത്തിനൊപ്പം സോഫ്റ്റ്‌വെയർ വികസന രംഗത്തും ഇന്ത്യയിൽ വലിയ കുതിപ്പുമായി ആപ്പിൾ. പുതുതായി ആരംഭിച്ച ‘ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ’ വഴി 2026 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്‌വെയർ വികസനത്തിലൂടെ മാത്രം കമ്പനി 650 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയ കണക്കുകൾ പ്രകാരം, കമ്പനിയുടെ ആകെ വരുമാനം മുൻവർഷത്തെ 318 കോടിയിൽ നിന്ന് 1,400 കോടി രൂപയിലധികമായി ഉയർന്നു. ഇതേകാലയളവിൽ അറ്റാദായം 28 കോടിയിൽ നിന്ന് നാലിരട്ടിയോളം വർധിച്ച് 103 കോടി രൂപയായി മാറുകയും ചെയ്തു.

ആഗോളതലത്തിലുള്ള ആപ്പിളിന്റെ നിർമാണം, സംഭരണം, പ്രോജക്ട് മാനേജ്‌മെന്റ് സേവനങ്ങൾ എന്നിവയ്ക്കാണ് ഈ സ്ഥാപനം പ്രധാനമായും പിന്തുണ നൽകുന്നത്.

മുൻവർഷങ്ങളിൽ സോഫ്റ്റ്‌വെയർ രംഗത്തുനിന്ന് വരുമാനമൊന്നും ഇല്ലാതിരുന്ന സ്ഥാനത്താണ് പുതിയ സാമ്പത്തിക വർഷത്തിൽ ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

X
Top