ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

2022 ല്‍ 1000 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗറുകള്‍

ന്യൂഡല്‍ഹി: വളരെ കുറച്ച് കാലത്തിനിടയില്‍ മള്‍ട്ടിബാഗര്‍ നേട്ടം കൊയ്ത ഓഹരികളാണ് അലയന്‍സ് ഇന്റഗ്രേറ്റഡ് മെറ്റാലിക്സ് ലിമിറ്റഡ്, ആഷ്നിഷ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, റീജന്‍സി സിറാമിക്സ് ലിമിറ്റ്ഡ്, സില്‍ഫ് ടെക്നോളജീസ് ലിമിറ്റഡ്,മെര്‍ക്യുറി മെറ്റല്‍സ് ലിമിറ്റഡ് എന്നിവയുടേത്. യഥാക്രമം 43.5 രൂപ, 13.39 രൂപ,24.35 രൂപ,38.9 രൂപ,10.42 രൂപ എന്നിങ്ങനെയാണ് ഈ ഓഹരികളുടെ നിലവിലെ വിലകള്‍. 2022 ലെ ഓഹരികളുടെ നേട്ടം യഥാക്രമം 1431.69 ശതമാനം, 1266.33 ശതമാനം,1181.58 ശതമാനം, 1158.90 ശതമാനം,1125.88 ശതമാനം.

515 കോടി രൂപ വിപണി മൂല്യമുള്ള അലയന്‍സ് ഇന്റഗ്രേറ്റഡ് മെറ്റാലിക്സ് സ്റ്റീല്‍, സ്റ്റീല്‍ അലോയ് എന്നിവ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. 133 കോടി രൂപ വിപണി മൂല്യമുള്ള ആഷ്നിഷ, സ്റ്റീല്‍ ഉത്പന്നങ്ങളുടെ ട്രേഡിംഗിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. റീജന്‍സി സെറാമിക്സ് 66 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ്.

സിറാമിക് ഫ്ലോര്‍, ചുമര്‍ ടൈലുകള്‍ എന്നിവയാണ് ഉത്പന്നങ്ങള്‍. പ്രാദേശിക, അന്തര്‍ദ്ദേശീയ വിപണിയില്‍ സാന്നിധ്യമുണ്ട്. പ്രമുഖ സോഫ്റ്റ് വെയര്‍ ടെക്‌നോളജി കമ്പനിയാണ് സില്‍ഫ്.

സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് സര്‍വീസുകള്‍ വെബിനായും മൊബൈലുകള്‍ക്കായും നല്‍കുന്നു. 174 കോടി രൂപ വിപണി മൂല്യമുള്ള മെര്‍ക്യുറി, ലോഹം, സ്‌ക്കാര്‍പ്പുകള്‍ എന്നിവയുടെ ഇടപാട് നടത്തുന്നു. ഫെറസ്,നോണ്‍ ഫെറസ് ലോഹങ്ങള്‍, മെറ്റല്‍ സ്‌ക്കാര്‍പ് എന്നിവയാണ് ട്രേഡ് ചെയ്യുന്നത്.

X
Top