Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

വിപണി ഇടിയുമ്പോഴും നേട്ടമുണ്ടാക്കുന്ന മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓഹരി തുടര്‍ച്ചയായ അഞ്ചുദിവസമായി റാലി തുടരുകയാണ്. ഇന്ന് 305 രൂപയില്‍ തുടങ്ങിയ ഓഹരി 4.25 ശതമാനം ഉയര്‍ന്ന് 329.45 രൂപയിലെത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സബ്‌സിഡിയറിയായ കമ്പനി കഴിഞ്ഞ ഒരാഴ്ചയില്‍ ഉയര്‍ന്നത് 21 ശതമാനമാണ്.
ഒരുമാസത്തില്‍ 67.50 വളര്‍ച്ച നേടാനും കമ്പനിയ്ക്കായി. അതായത് 196.70 രൂപയില്‍ നിന്നും 329.45 ലേക്കാണ് ഒരുമാസത്തില്‍ ഓഹരി സഞ്ചരിച്ചത്. 2022 വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ നേട്ടം 215 ശതമാനമാണ്.
103.30 രൂപയില്‍ നിന്നാണ് ഓഹരി നിലവിലെ വിലയിലേയ്‌ക്കെത്തിയത്. ആറുമാസത്തെ നേട്ടം 200 ശതമാനവും ഒരുവര്‍ഷത്തേത് 165 ശതമാനവുമാണ്. 123 രൂപയില്‍ നിന്നാണ് ഓഹരി 329 രൂപയിലേയ്ക്ക് കുതിച്ചത്.
4905 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. നിലവില്‍ 18.60 ലക്ഷം ഓഹരികളിലാണ് വ്യാപാരം നടക്കുന്നത്. 20 ദിവസത്തെ ശരാശരി ഓഹരികളുടെ എണ്ണം 47.19 ലക്ഷമാണ്. 3.63 പിഇ അനുപാതത്തിലാണ് ഓഹരിവിലയുള്ളത്. അതേസമയം മേഖലയുടെ പിഇ 22.38 ആണ്. ഒരോഹരിയ്ക്ക് 0.61 നിരക്കില്‍ ലാഭവിഹിതവും ലഭ്യമാണ്.

X
Top