റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

സെപ്‌റ്റംബര്‍ 30നകം ഐപിഒ നടത്താന്‍ 34 കമ്പനികളുടെ നെട്ടോട്ടം

നീഷ്യല്‍ പബ്ലിക്‌ ഓഫറുകള്‍ക്ക്‌ തയ്യാറെടുക്കുന്ന 34 കമ്പനികളെങ്കിലും സെപ്‌റ്റംബര്‍ 30 എന്ന സമയപരിധിക്ക്‌ മുന്‍പായി ഐപിഒ നടത്താനുള്ള നെട്ടോട്ടത്തിലാണ്‌. അല്ലാത്തപക്ഷം അവര്‍ പുതിയതായി വീണ്ടും സെബിയുടെ അനുമതി തേടേണ്ടി വരും.

സെബിയുടെ അനുമതി ലഭിച്ച തീയതി മുതല്‍ ഒരു വര്‍ഷം വരെയാണ്‌ കമ്പനികള്‍ക്ക്‌ ഐപിഒ ആരംഭിക്കാനുള്ള സമയം. ഏപ്രില്‍ ഒന്നിനും സെപ്‌റ്റംബര്‍ 30നും ഇടയില്‍ ഐപിഒ അനുമതി കാലാവധി അവസാനിക്കുന്ന കമ്പനികള്‍ക്ക്‌ ഈ വര്‍ഷം ഏപ്രിലില്‍ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) ഒറ്റത്തവണ ഇളവ്‌ നല്‍കിയിരുന്നു. ഇവര്‍ക്ക്‌ സെപ്‌റ്റംബര്‍ 30 വരെ ഐപിഒ ആരംഭിക്കാന്‍ അനുമതി നല്‍കി.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെയും കുതിച്ചുയരുന്ന എണ്ണവിലയുടെയും പശ്ചാത്തലത്തില്‍ വിപണിയിലുണ്ടായ കടുത്ത ചാഞ്ചാട്ടം മൂലമാണ്‌ കമ്പനികള്‍ക്ക്‌ ഈ ഇളവ്‌ നല്‍കിയത്‌. ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഡോര്‍ഫ്‌-കേതല്‍ കെമിക്കല്‍സ്‌ ഇന്ത്യ, കണ്ടിന്യൂഅം ഗ്രീന്‍ എനര്‍ജി, വെരിറ്റാസ്‌ ഫിനാന്‍സ്‌, പ്രസ്‌റ്റീജ്‌ ഹോസ്‌പിറ്റാലിറ്റി വെഞ്ചര്‍, ഇന്നൊവേറ്റിവ്യൂ ഇന്ത്യ എന്നിവയാണ്‌ സെപ്‌റ്റംബര്‍ 30നകം ഐപിഒ അനുമതിയുടെ കാലാവധി അവസാനിക്കുന്ന ചില കമ്പനികള്‍. ഓഗസ്‌റ്റ്‌ 10നും സെപ്‌റ്റംബര്‍ 30നും ഇടയില്‍ 52 ദിവസങ്ങളുണ്ട്‌. എന്നാല്‍ വാരാന്ത്യ അവധികളും സെപ്‌റ്റംബര്‍ 14ലെ ഗണേശ ചതുര്‍ത്ഥി അവധിയും കിഴിച്ചാല്‍ ഈ സമയം 35 പ്രവൃത്തി ദിവസങ്ങളായി ചുരുങ്ങും.

ജൂലൈയില്‍ 12 ഇഷ്യുകളിലൂടെ 28,649 കോടി രൂപ സമാഹരിച്ചതിന്‌ പിന്നാലെ ഓഗസ്‌റ്റില്‍ ഇതുവരെ എട്ട്‌ ഐപിഒകള്‍ പുറത്തിറങ്ങി. ഇവയിലൂടെ 10,636 കോടി രൂപയാണ്‌ സമാഹരിച്ചത്‌. 2026ലെ ആദ്യ ഏഴ്‌ മാസങ്ങളില്‍ വിപണിയിലെ അസ്ഥിരമായ സാഹചര്യങ്ങള്‍ക്കിടയിലും 39 ഐപിഒകള്‍ ചേര്‍ന്ന്‌ 51,000 കോടി രൂപ സമാഹരിച്ചു.

പുതിയ ഡിആര്‍എച്ച്‌പി വീണ്ടും ഫയല്‍ ചെയ്യുക എന്നത്‌ സാധാരണയായി കമ്പനികള്‍ താല്‌പര്യപ്പെടുന്ന കാര്യമല്ല. കാരണം, ഇതിനായി വീണ്ടും മൂന്ന്‌-അഞ്ച്‌ കോടി രൂപയുടെ ചിലവ്‌ വരും. കൂടാതെ സെബി ഫയലിംഗ്‌ ഫീസ്‌ വീണ്ടും അടയ്‌ക്കണം, സെബിയുടെ പരിശോധനയ്‌ക്കായി വീണ്ടും 60-90 ദിവസമെടുക്കുകയും ചെയ്യും.

കരംതാര എഞ്ചിനീയറിംഗ്‌, ഇമാജിന്‍ മാര്‍ക്കറ്റിംഗ്‌, മൗരി ടെക്‌, രവി ഇന്‍ഫ്രാബില്‍ഡ്‌ പ്രൊജക്ട്‌സ്‌, ഗ്രീവ്‌സ്‌ ഇലക്ട്രിക്‌ മൊബിലിറ്റി, ലുമിനോ ഇന്‍ഡസ്‌ട്രീസ്‌, റുന്‍വാള്‍ എന്റര്‍െ്രപെസസ്‌, റൈറ്റ്‌ വാട്ടര്‍ സൊല്യൂഷന്‍സ്‌, എല്‍സിസി പ്രൊജക്ട്‌സ്‌, പ്രോസീല്‍ ഗ്രീന്‍ എനര്‍ജി, എ വണ്‍ സ്‌റ്റീല്‍സ്‌ ഇന്ത്യ എന്നിവയാണ്‌ സെപ്‌റ്റംബര്‍ 30ന്‌ മുമ്പ്‌ ഐപിഒ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന മറ്റ്‌ കമ്പനികള്‍.

സമയപരിധി അടുത്തുവരുന്ന 34 ഇഷ്യൂകള്‍ക്ക്‌ പുറമെ മറ്റ്‌ 133 കമ്പനികള്‍ക്ക്‌ 2027 ജൂലൈ അവസാനത്തോടെ ഐപിഒ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്‌.

X
Top