‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

വര്‍ഷത്തില്‍ 10,700 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍

മുംബൈ: എലൈറ്റ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരി വില വ്യാഴാഴ്ച അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. ഈ സ്‌മോള്‍ ക്യാപ് ഓഹരി 5% ഉയര്‍ന്ന് 119.11 രൂപ എന്ന 52 ആഴ്ച ഉയരവും കുറിച്ചു. കഴിഞ്ഞ പത്തൊന്‍പത് വ്യാപാര സെഷനുകളില്‍ പതിനെട്ടിലും എലൈറ്റ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരി വില ഉയര്‍ന്ന സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത് ശക്തമായ ബുള്ളിഷ് തരംഗം പ്രതിഫലിപ്പിക്കുന്നു. പ്രൈം പ്ലെയ്‌സ് സ്‌പൈസസ് ട്രേഡിംഗിനെ ഏറ്റെടുക്കാനുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് മരവിപ്പിച്ചതാണ് നിലവില്‍ ഓഹരി ഉയരാനിടയാക്കിയത്.

കഴിഞ്ഞ ഒരു മാസത്തില്‍ 107 ശതമാനവും മൂന്ന് മാസത്തില്‍ 208 ശതമാനവും ഉയര്‍ന്ന ഓഹരിയാണിത്. ആറ് മാസത്തെ നേട്ടം 808 ശതമാനം. കഴിഞ്ഞ 5 വര്‍ഷത്തില്‍ 11800 ശതമാനമാണ് ഓഹരി ഉയര്‍ന്നത്.

X
Top