യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത ഓഹരിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യയുടേത്. 4.91 ശതമാനം നേട്ടത്തില്‍ 39.50 രൂപയിലായിരുന്നു ക്ലോസിംഗ്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ കരട് പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡ് 1956 ഓഗസ്റ്റ് 22 ന് കമ്പനി ആക്ട്, 1956 പ്രകാരം സംയോജിപ്പിക്കപ്പെട്ട ഒരു പൊതു കമ്പനിയാണ്.

517 കോടി വിപണി മൂല്യം രേഖപ്പെടുത്തിയ ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യ. വാസ്തുവിദ്യാ ഉപകരണങ്ങളുടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍, ഹാര്‍ഡ്വിന്‍ അറിയപ്പെടുന്ന ഒരു പേരാണ്. കഴിഞ്ഞ 50 വര്‍ഷമായി, വാസ്തുവിദ്യാ ഹാര്‍ഡ്വെയറുകളുടെയും ഗ്ലാസ് ഫിറ്റിംഗുകളുടെയും നിര്‍മ്മാണം നടത്തുന്നു.

കമ്പനി ഓഹരി കഴിഞ്ഞ 3 വര്‍ഷത്തില്‍ 322.69 ശതമാനം ഉയര്‍ന്നു.കഴിഞ്ഞമാസം ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും തയ്യാറായിരുന്നു.

X
Top