പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ഹുറൂണ്‍ ഇന്ത്യ സമ്പന്നപ്പട്ടികയിൽ അദാനിയെ മറികടന്ന് അംബാനി

മുംബൈ: ഹുറൂണ്‍ ഇന്ത്യ സമ്പന്നപ്പട്ടിക 2023-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന സ്ഥാനം കൈവരിച്ചു. 8,08,700 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയെ മറികടന്നാണ് ഈ പട്ടം മുകേഷിന് ലഭിച്ചത്. 4,74,800 കോടി രൂപയുടെ ആസ്തിയുള്ള ഗൗതം അദാനി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ നിന്ന് പുറത്തായി.
2,78,500 കോടി രൂപയുടെ ആസ്തിയുള്ള സൈറസ് എസ് പൂനെവാലയാണ് മൂന്നാം സ്ഥാനത്ത്.

നാലാം സ്ഥാനം-ശിവ് നാടാര്‍ (2,28,900 കോടി രൂപ), അഞ്ചാം സ്ഥാനം-ഗോപിചന്ദ് ആന്‍ഡ് ഹിന്ദുജ ഫാമിലി (1,76,500 കോടി രൂപ), ആറാം സ്ഥാനം-1,64,300 കോടി രൂപ.

സെപ്റ്റോ സ്ഥാപിച്ച 20 കാരനായ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

X
Top