ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രണ്ട്‌ അദാനി ഓഹരികളുടെ വെയിറ്റേജിലെ മാറ്റം മെയില്‍ മാത്രം

എംഎസ്‌സിഐ സൂചികയില്‍ രണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വെയിറ്റേജിലെ മാറ്റം നടപ്പിലാക്കുന്നത്‌ വൈകും. അദാനി ടോട്ടല്‍ ഗ്യാസ്‌, അദാനി ട്രാന്‍സ്‌മിഷന്‍ എന്നീ കമ്പനികളുടെ വെയിറ്റേജില്‍ മാറ്റം വരുത്തുന്നത്‌ മെയ്‌ മാസത്തിലേക്ക്‌ എം എസ്‌ സി ഐ ദീര്‍ഘിപ്പിച്ചു.

അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസ്‌ ഉള്‍പ്പെടെ നാല്‌ ഓഹരികളുടെ വെയിറ്റേജ്‌ കുറയ്‌ക്കുമെന്ന്‌ എംഎസ്‌ സിഐ കഴിഞ്ഞയാഴ്‌ച അറിയിച്ചിരുന്നു.
പുതുക്കിയ വെയിറ്റേജ്‌ മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ നിലവില്‍ വരുമെന്നാണ്‌ അറിയിച്ചിരുന്നത്‌.

അദാനി ടോട്ടല്‍ ഗ്യാസ്‌, അദാനി ട്രാന്‍സ്‌മിഷന്‍ എന്നീ ഓഹരികളുടെ കാര്യത്തില്‍ മെയ്‌ വരെ ഇത്‌ ദീര്‍ഘിപ്പിക്കാനാണ്‌ ഏറ്റവും പുതിയ തീരുമാനം. അദാനി എന്റര്‍പ്രൈസസ്‌, എസിസി എന്നിവയുടെ വെയിറ്റേജിലെ മാറ്റം മാര്‍ച്ച്‌ ഒന്നിന്‌ തന്നെ നിലവല്‍ വരും.

അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ കൃത്രിമമായ വിലകയറ്റം സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തതെന്ന ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ ഈ ഓഹരികളുടെ വെയിറ്റേജ്‌ പുന:പരിശോധിക്കാനുള്ള എം എസ്‌ സി ഐയുടെ നീക്കമുണ്ടായത്‌.

ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വില്‍പ്പന സമ്മര്‍ദത്തില്‍ അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ 71 ശതമാനം വരെ തിരുത്തലിന്‌ വിധേയമായിരുന്നു.

X
Top