രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മൂഡീസ് വെട്ടിക്കുറച്ചു

ന്യൂഡൽഹി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ് ഇന്ത്യയുടെ 2025 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറച്ചു.

യുഎസ് നയത്തിലെ അനിശ്ചിതത്വവും വ്യാപാര നിയന്ത്രണങ്ങളും കാരണം ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുമെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

2025-26 ലെ ആഗോള മാക്രോ ഔട്ട്ലുക്കില്‍ (മെയ് അപ്ഡേറ്റ്), ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പിരിമുറുക്കം പോലുള്ള സമ്മര്‍ദ്ദങ്ങള്‍ വളര്‍ച്ചാ പ്രവചനങ്ങളെ ബാധിക്കുമെന്ന് മൂഡീസ് പറയുന്നു.

എവിടെ നിക്ഷേപിക്കണം, വികസിപ്പിക്കണം, അല്ലെങ്കില്‍ സാധനങ്ങള്‍ എവിടെ നിന്ന് ലഭ്യമാക്കണം എന്ന് തീരുമാനിക്കുമ്പോള്‍ നിലവിലുള്ള സാഹചര്യമനുസരിച്ച് നിക്ഷേപകര്‍ക്കും ബിസിനസുകള്‍ക്കുമുള്ള ചെലവുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മൂഡീസ് പറഞ്ഞു.

2025 കലണ്ടര്‍ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ 6.3 ശതമാനമായി മൂഡീസ് കുറച്ചെങ്കിലും 2026 ല്‍ അത് 6.5 ശതമാനമായി നിലനിര്‍ത്തി. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബെഞ്ച്മാര്‍ക്ക് പോളിസി നിരക്കുകള്‍ കൂടുതല്‍ കുറയ്ക്കുമെന്ന് മൂഡീസ് പ്രതീക്ഷിക്കുന്നു.

ആഗോള തലത്തില്‍ നയ അനിശ്ചിതത്വം 2025 ല്‍ വളര്‍ച്ചയെ കൂടുതല്‍ മന്ദഗതിയിലാക്കുന്നുവെന്ന് പറഞ്ഞ മൂഡീസ്, ഉപഭോക്തൃ, ബിസിനസ്സ്, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു.

ചില താരിഫുകളില്‍ താല്‍ക്കാലിക വിരാമം ഉണ്ടായിരുന്നിട്ടും, യുഎസും ചൈനയും തമ്മിലുള്ള, ആഗോള വ്യാപാരത്തെയും നിക്ഷേപത്തെയും മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്. ഇത് ജി-20യിലുടനീളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

യുഎസിന്റെ ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ 2025-ല്‍ 2ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ചു. 2026-ലെ പ്രവചനം 1.5 ശതമാനത്തില്‍ നിന്നും 1.5 ആയും കുറച്ചു. 024 ലെ 2.8 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്.

ചൈനയെ സംബന്ധിച്ചിടത്തോളം, 2025 ല്‍ 3.8 ശതമാനവും 2026 ല്‍ 3.9 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു.

X
Top