ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

മലയോര ഹൈവേ നിർമാണം അതിവേഗത്തിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര ഹൈവേ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാർഷിക ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതിയാണിത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 793.68 കിലോമീറ്റർ റോഡാണ് ഹൈവേയുടെ ഭാഗമായി വികസിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് സുപ്രധാനമായ ഈ പദ്ധതിയുടെ പ്രവൃത്തി അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി 488.63 കിലോമീറ്റർ റോഡ് നിർമാണം സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്തിട്ടുണ്ട്. 297.595 കിലോമീറ്റർ പ്രവൃത്തി പുരോഗമിക്കുകയാണ്. 149.175 കിലോമീറ്റർ റോഡിന്റെ പ്രവൃത്തികൾ പൂര്‍ത്തിയാക്കി.

ഇതിനുപുറമെ 305.05 കിലോമീറ്ററിന് സാമ്പത്തികാനുമതി ലഭിച്ചിട്ടുമുണ്ട്. ഇതില്‍ സാങ്കേതികാനുമതിക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

മലയോര ഹൈവേ നിർമാണ പ്രവർത്തികൾക്കായി ഇതുവരെ 3505 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചു. ഈ തുകയിൽ 1288 കോടി രൂപയുടെ പ്രവൃത്തികൾക്കായി ചെലവഴിക്കുകയും ചെയ്തു.

തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ കൂടുതൽ റീച്ചുകളിൽ ഈ വർഷം മലയോരഹൈവേ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി പ്രവൃത്തിയോട് അനുബന്ധിച്ച് പരിശോധനകളും അവലോകന യോഗങ്ങളും ചേർന്ന് ഓരോ റീച്ചിലെയും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്.

മലയോര ഹൈവേ യാഥാർഥ്യമാക്കാൻ ഏല്ലാവരുമായും യോജിച്ചുള്ള പ്രവൃത്തിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരറ്റത്തുനിന്ന് മറ്റൊരറ്റം വരെ മലയോര ഹൈവേ നിർമിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

X
Top