ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ മൈന്‍ഡ്മെയ്സ് – വൈബ്ര ഹെല്‍ത്ത്കെയര്‍ സഹകരണം

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യുണികോണ്‍ കമ്പനിയായ മൈന്‍ഡ്മെയ്സ് അമേരിക്കയിലെ സാന്നിധ്യം ശക്തമാക്കാനായി വൈബ്ര ഹെല്‍ത്ത് കെയറുമായി സഹകരിക്കും.

നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള ന്യൂറോ സാങ്കേതികവിദ്യ വികസിപ്പിച്ച ആഗോള തലത്തിലെ ആദ്യ സ്ഥാപനമാണ് ഇന്ത്യന്‍ വംശജനായ ന്യൂറോ ശാസ്ത്രജ്ഞന്‍ സ്ഥാപിച്ച മൈന്‍ഡ്മെയ്സ്.

തെരഞ്ഞെടുത്ത വൈബ്ര ആശുപത്രികളില്‍ മൈന്‍ഡ്മെയ്സിന്‍റെ ഡിജിറ്റല്‍ ആരോഗ്യ സാങ്കേതികവിദ്യാ സംവിധാനങ്ങളായ മൈന്‍ഡ്പോഡ,് മൈന്‍ഡ്മോഷന്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ ഈ സഹകരണം വഴിയൊരുക്കും.

അമേരിക്കയിലെ 19 സംസ്ഥാനങ്ങളിലായി 90 സ്പെഷാലിറ്റി ആശുപത്രികളാണ് വൈബ്ര ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

സ്ട്രോക്, ട്രുമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറി തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ക്കും ഇടപെടലുകള്‍ക്കും വേണ്ടി സോഫ്റ്റ് വെയര്‍ അധിഷ്ടിത സംവിധാനങ്ങളാണ് മൈന്‍ഡ്മെയ്സ് ലഭ്യമാക്കുന്നത്.

ആഗോള തലത്തില്‍ 130-ല്‍ ഏറെ മുന്‍നിര ആരോഗ്യ കേന്ദ്രങ്ങളില്‍ മൈന്‍ഡ്മെയ്സിന്‍റെ സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ എയിംസ് ഉള്‍പ്പെടെയുള്ള മുന്‍നിര സര്‍ക്കാര്‍ ആശുപത്രികളടക്കം 12ല്‍ ഏറെ സ്ഥാപനങ്ങളിലും ഇതു ലഭ്യമാണ്.

X
Top