Alt Image
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆ വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (LSEG) ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ് (Microsoft). ഇരു കമ്പനികളും തമ്മിലുള്ള 10 വര്‍ഷത്തെ കരാറിന്റെ ഭാഗമാണ് ഓഹരി ഏറ്റെടുക്കല്‍.

സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഡാറ്റ പ്ലാറ്റ്‌ഫോം ക്ലൗഡിലേക്ക് ബന്ധിപ്പിക്കുന്നതിനിന്റെ ഭാഗമായാണ് ഇരുകമ്പനികളും സഹകരിക്കുന്നത്. കരാര്‍ കാലയളവില്‍ ക്ലൗഡ് ടെക്‌നോളജിക്കായി 2.8 ബില്യണ്‍ ഡോളറോളം ആണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചെലവഴിക്കുക.

ഡാറ്റ പ്ലാറ്റ്‌ഫോമായ റിഫിനിറ്റീവ് (Refinitiv), ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയുടെ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ മെച്ചപ്പെടുത്തും.

ബ്ലാക്ക്‌സ്റ്റോണ്‍ ആന്‍ഡ് തോംസണ്‍ റോയിറ്റേഴ്‌സ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 27 ബില്യണ്‍ ഡോളറിന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഏറ്റെടുത്ത സ്ഥാപനമാണ് റിഫിനിറ്റീവ്.

2021 ജനുവരിയിലെ ഈ ഏറ്റെടുക്കലിന് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫിനാന്‍ഷ്യല്‍ ഡാറ്റ കമ്പനിയായി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാറിയിരുന്നു. ബ്ലൂംബെര്‍ഗ് എല്‍പി ആണ് മേഖലയില്‍ ഒന്നാമത്.

റിഫിനിറ്റീവ് ഇടപാടിലൂടെ റോയിറ്റേഴ്‌സ് കണ്‍സോര്‍ഷ്യത്തിന് ലഭിച്ച ഓഹരികളാണ് മൈക്രോസോഫ്റ്റ് എറ്റെടുക്കുക. 2023 ആദ്യ പാദത്തോടെ ഓഹരി കൈമാറ്റം പൂര്‍ത്തിയാവും.

സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ക്കായി ഗവേഷണം, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതില്‍ ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കും. അതിന്റെ ഭാഗമായി ഒരു ഓപ്പണ്‍, സെന്‍ട്രലൈസ്ഡ് ഫിനാന്‍ഷ്യല്‍ ഡാറ്റ പ്ലാറ്റ്‌ഫോമും ആരംഭിക്കും.

പുതിയ സഹകരണത്തിലൂടെ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഡാറ്റ ജനാധിപത്യവത്കരിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ബ്ലോഗിലൂടെ അറിയിച്ചത്.

സഹകരണത്തിലൂടെ 10 വര്‍ഷം കൊണ്ട് ഡോളറിന്റെ വരുമാനമാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്.

X
Top