പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

തായ്‌ലന്‍ഡില്‍ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാൻ മൈക്രോസോഫ്റ്റ്

ന്യൂഡല്ഹി: തായ്ലന്ഡില് ആദ്യ റീജണൽ ഡാറ്റാ സെന്റര് ആരംഭിക്കാന് മൈക്രോസോഫ്റ്റ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംവിധാനങ്ങള്ക്ക് ഉള്പ്പടെ പ്രവര്ത്തിക്കാനാവുന്ന ഡാറ്റാ സെന്ററാണ് കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

തായ്ലന്ഡില് എഐ രംഗത്ത് ഒരു ലക്ഷത്തിലേറെ പേര്ക്ക് ഇതുവഴി അവസരം ലഭിക്കുമെന്നും രാജ്യത്ത് വളര്ന്നുവരുന്ന ഡെവലപ്പര് സമൂഹത്തിന് ഇത് പിന്തുണ നല്കുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

ബാങ്കോക്കിൽ നടന്ന ‘മൈക്രോസോഫ്റ്റ് ബിൽഡ് എഐ ഡേ’ എന്ന പരിപാടിയിൽ വെച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും തായ്ലന്ഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെ ലഭ്യത വര്ധിപ്പിക്കാന് ഈ ഡാറ്റാ സെന്ററിന്റെ പിന്തുണയോടെ സാധിക്കും. കമ്പനികള്ക്ക് ഡാറ്റ സൂക്ഷിക്കാനും, മികച്ച വേഗത്തിലുള്ള കമ്പ്യൂട്ടിങ് സാധ്യമാക്കാനും ഈ ഡാറ്റാ സെന്റര് സഹായകമാവും.

ഡാറ്റാ സെന്ററിന് പുറമെ തായ്ലന്ഡില് ക്ലൗഡ്, എഐ സൗകര്യങ്ങള് ഒരുക്കുന്നതിനും എഐ നൈപുണ്യ വികസനത്തിനും വേണ്ടിയുള്ള നിക്ഷേപവും മൈക്രോസോഫ്റ്റ് നടത്തും.

തായ്ലന്ഡിലെ പൊതു, സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്കുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു.

എഐ സാങ്കേതിക വിദ്യകളുടെ പിന്ബലത്തിലുള്ള പുതിയ സാമ്പത്തിക, ഉല്പാദന അവസരങ്ങള് പ്രയോജനപ്പെടുത്താന് തായ്ലന്ഡിന് സാധിക്കും.

ഇതോടൊപ്പം, ഇന്ഡൊനീഷ്യയില് അടുത്ത നാല് വര്ഷം കൊണ്ട് 170 കോടി ഡോളര് ചെലവിട്ട് പുതിയ ക്ലൗഡ്, എഐ അടിസ്ഥാനസൗകര്യം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ആസിയാന് രാജ്യങ്ങളിലെ 25 ലക്ഷം പേര്ക്ക് 2025 ഓടെ എഐ നൈപുണ്യ വികസനത്തിനുള്ള അവസരമൊരുക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

X
Top