ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു

തൃ​ശൂ​ർ: എ​ടി​എ​മ്മു​ക​ൾ ത​ക​ർ​ത്ത് വ​ൻ മോ​ഷ​ണം. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ കോ​ല​ഴി​യി​ലാ​ണ് ആ​ദ്യ​ത്തെ എ​ടി​എം കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. ര​ണ്ടാ​മ​ത്തേ​ത് ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് ഷൊ​ർ​ണൂ​ർ റോ​ഡി​ലും മൂ​ന്നാ​മ​ത്തേ​ത് ഇ​രി​ങ്ങാ​ല​ക്കു​ട മാ​പ്രാ​ണ​ത്തു​മാ​ണ്.

മൂ​ന്നി​ട​ത്തു​മു​ള്ള എ​സ്ബി​ഐ എ​ടി​എ​മ്മു​ക​ളാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. മൂ​ന്നി​ട​ത്തു​നി​ന്നു​മാ​യി 60 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ല​ർ​ച്ചെ ര​ണ്ടി​നും നാ​ലി​നു​മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് എ​ടി​എം ത​ക​ർ​ത്ത​ത്.

വെ​ളു​ത്ത കാ​റി​ലാ​ണ് കൊ​ള്ള​സം​ഘ​മെ​ത്തി​യ​ത്. ഈ ​സ്ഥ​ല​ത്ത് യാ​തൊ​രു ത​ര​ത്തി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ സെ​ക്യൂ​രി​റ്റി​യോ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് കൊ​ള്ള​സം​ഘം എ​ടി​എം ത​ക​ർ​ത്ത​ത്.

എ​ടി​എ​മ്മി​ലെ കാ​മ​റ ത​ക​ർ​ത്ത​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഒ​രു സം​ഘം ത​ന്നെ​യാ​ണ് മൂ​ന്നി​ട​ത്തും മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

അ​ന്ത​ർ​സം​സ​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ കേ​ന്ത്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

X
Top