ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ടാറ്റ കാറുകള്‍ക്ക് വീണ്ടും വിലകൂട്ടിയേക്കും

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. ഈ വര്‍ഷം ഇതിനകം രണ്ടുതവണ വില കൂട്ടിയെങ്കിലും, പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കമ്പനി വീണ്ടും വില വര്‍ധനവിന് ഒരുങ്ങുകയാണ്. ടാറ്റ മോട്ടോഴ്‌സ് പിവി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശൈലേഷ് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നാം പാദത്തില്‍ കമ്മോഡിറ്റി ചെലവിലുണ്ടായ വര്‍ധന കമ്പനിയുടെ ആഭ്യന്തര വരുമാനത്തില്‍ ഏകദേശം 4.5 ശതമാനത്തിന്റെ ആഘാതമുണ്ടാക്കിയെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു. ആദ്യ, രണ്ടാം പാദങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഉല്‍പ്പന്ന വില വര്‍ധനവ് പരിഗണിക്കേണ്ടി വരുമെന്നും, ഈ വര്‍ഷത്തിന്റെ ആദ്യ പകുതി വ്യവസായത്തെ സംബന്ധിച്ച് വളരെ പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാഭം തിരിച്ചുപിടിക്കുന്നതിനായി കടുത്ത ചെലവ് ചുരുക്കല്‍ നടപടികളും വില വര്‍ധനവും ഒരുമിച്ച് നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ വിലക്കയറ്റം ഉപഭോക്താക്കളുടെ മേല്‍ പെട്ടെന്ന് അടിച്ചേല്‍പ്പിക്കാനാകില്ലെന്നതിനാല്‍, വളരെ ശ്രദ്ധയോടെയുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിലും വില വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ടാറ്റ വ്യക്തമാക്കുന്നു. 2026 ജൂലൈ 1 മുതല്‍ ഐസിഇ (പെട്രോള്‍/ഡീസല്‍), ഇവി മോഡലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും വില 1.5 ശതമാനം വരെ കമ്പനി വര്‍ധിപ്പിച്ചിരുന്നു.

ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് ഇവികളില്‍ പണപ്പെരുപ്പ ആഘാതം അല്‍പം കൂടുതലാണ്. ഇതില്‍ കര്‍ശനമായ ചെലവ് കുറയ്ക്കല്‍ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും കമ്പനി അറിയിച്ചു.

X
Top