2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

നേരിയ നേട്ടത്തില്‍ വിപണി

മുംബൈ: വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 100.80 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 59235.93 ലെവലിലും നിഫ്റ്റി50 32.80 പോയിന്റ് അഥവാ 0.19 ശതമാനമുയര്‍ന്ന് 17445.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1901 ഓഹരികള്‍ മുന്നേറുമ്പോള്‍ 1048 എണ്ണം തിരിച്ചടി നേരിടുകയാണ്.

164 ഓഹരിവിലകളില്‍ മാറ്റമില്ല. ടെക് മഹീന്ദ്ര,അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഹിന്‍ഡാല്‍കോ,അപ്പോളോ ഹോസ്പിറ്റല്‍ എന്നിവ നേട്ടത്തിലായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,നെസ്ലെ,ടൈറ്റന്‍,എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഐടി, പൊതുമേഖല ബാങ്ക് നേരിയ നേട്ടമുണ്ടാക്കുമ്പോള്‍ മറ്റുള്ളവയെല്ലാം താഴ്ച വരിക്കുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.47 ശതമാനവും സ്‌മോള്‍ക്യാപ് 0.48 ശതമാനവും ദുര്‍ബലമാണ്. യു.എസ് ബാങ്ക്, എസ്വിബിയുടെ തകര്‍ച്ച വിപണിയെ ബാധിക്കുമെന്ന് പ്രശാന്ത് തപ്സെ, സീനിയര്‍ വിപി (ഗവേഷണം), മേത്ത ഇക്വിറ്റീസ് നിരീക്ഷിച്ചു.

എസ് വിബി തകര്‍ച്ച ആഗോള ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാക്കി. തിങ്കളാഴ്ചയോടെ നിക്ഷേപം തിരികെ നല്‍കുമെന്ന ഫെഡറല്‍ ബാങ്കിംഗ് റെഗുലേറ്റര്‍മാരുടെ തീരുമാനം ആശ്വാസകരമാണ്. ചൊവ്വാഴ്ചയിലെ ഉപഭോക്തൃ വില സൂചികയ്ക്കും ബുധനാഴ്ചയിലെ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്സിനും മുന്നോടിയായി ഡൗ ഫ്യൂച്ചേഴ്സ് ഇതോടെ ഉയര്‍ന്നു.

പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയരുന്ന പക്ഷം 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ഫെഡ് റിസര്‍വ് തയ്യാറാകും. ഇതോടെ വിപണിയില്‍ പ്രതിസന്ധി തുടരും.

X
Top