തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

മുന്നേറ്റം അവസാനിപ്പിച്ച്‌ വിപണി; സെന്‍സെക്‌സ് 415 പോയിന്റ് നഷ്ടപ്പെടുത്തി, നിഫ്റ്റി 18700 ന് താഴെ

മുംബൈ: എട്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് വിരാമമിട്ട് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 415.69 പോയിന്റ് അഥവാ 0.66 ശതമാനം താഴ്ന്ന് 62,868.50 ലെവലിലും നിഫ്റ്റി 116.40 പോയിന്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 18696.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1995 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1376 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

137 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയാണ് നഷ്ടം നേരിട്ടവ. അപോളോ ഹോസ്പിറ്റല്‍സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്,ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡി ലാബോറട്ടറീസ് എന്നിവ ഉയര്‍ച്ച നേടുകയും ചെയ്തു.

മേഖലകളില്‍ റിയാലിറ്റി, മെറ്റല്‍ എന്നിവയൊഴികെയുള്ളവ ദുര്‍ബലമാണ്. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.7-0.8 ശതമാനം ഉയര്‍ച്ചയും നേടി. ആഗോള സൂചികകളുടെ തകര്‍ച്ചയും ലാര്‍ജ് ക്യാപ്പുകളിലെ ലാഭമെടുപ്പും വിപണിയെ തളര്‍ത്തിയെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

കുറഞ്ഞ കയറ്റുമതിയെ തുടര്‍ന്ന് വില്‍പന പ്രതീക്ഷക്കൊത്തുയരാത്തതിനാല്‍ വാഹന സൂചിക കിതച്ചു. യു.എസിലെ ഉത്പാദന കുറവ്, നിരക്ക് വര്‍ധനവ് ഫലം കണ്ടതിന്റെ സൂചനയാണ്. അതുകൊണ്ടുതന്നെ ഫെഡ് നയത്തില്‍ അയവ് വന്നേക്കാം.

ഇത് വിപണിയെ സഹായിക്കുന്ന ഘടകമാണ്.

X
Top