ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

നഷ്ടം തിരുത്തി വിപണി, നിഫ്റ്റി 17,000 ത്തിന് മുകളില്‍ ക്ലോസ് ചെയ്തു, 479 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ദുര്‍ബലമായ ആഗോള സൂചനകളെ അവഗണിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മൂന്ന് ദിവസത്തെ നഷ്ടം തിരുത്തി. സെന്‍സെക്‌സ് 478.59 പോയിന്റ് അഥവാ 0.84 ശതമാനം ഉയര്‍ന്ന് 57,625.91 ലും നിഫ്റ്റി 140.10 പോയിന്റ് അല്ലെങ്കില്‍ 0.82 ശതമാനം ഉയര്‍ന്ന് 17,123.60 ലും ക്ലോസ് ചെയ്യുകയായിരുന്നു.പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, എന്‍ടിപിസി തുടങ്ങിയവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയവ.

ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റര്‍െ്രെപസസ്, ഡോ.റെഡ്ഡീസ് ലാബ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടം വരിച്ചു. മേഖലകളില്‍ നിഫ്റ്റി ബാങ്ക്, എഫ്എംസിജി, എനര്‍ജി, പിഎസ്‌യു ബാങ്ക് എന്നിവ ഒരു ശതമാനം വീതവും ഓട്ടോ, ഐടി സൂചികകള്‍ 0.5 ശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനം, സ്‌മോള്‍ക്യാപ് 0.2 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കുന്നതിനും വിപണി സാക്ഷിയായി.

ബിഎസ്ഇയില്‍, ഓട്ടോ, ബാങ്ക്, എഫ്എംസിജി, പവര്‍, റിയല്‍റ്റി എന്നിവ ഓരോ ശതമാനം ഉയര്‍ന്നപ്പോള്‍ ഐഡിഎഫ്‌സി, മണപ്പുറം ഫിനാന്‍സ്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ സ്റ്റോക്കുകളില്‍ നീണ്ട ബില്‍ഡ്അപ്പും ലോറസ് ലാബ്‌സ്, സിന്‍ജീന്‍ ഇന്റര്‍നാഷണല്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവിടങ്ങളില്‍ ഹ്രസ്വ ബില്‍ഡ്അപ്പും ദൃശ്യമായി. കെര്‍ണക്‌സ് മൈക്രോസിസ്റ്റംസ്, റെയ്മണ്ട്, ഒമാക്‌സ് ഓട്ടോസ്, കെആര്‍ബിഎല്‍, ഐഡിഎഫ്‌സി, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുള്‍പ്പെടെ 100ലധികം ഓഹരികളാണ് 52 ആഴ്ച ഉയരം താണ്ടിയത്.

ഐടി സെക്ടര്‍ തുടങ്ങിവച്ച മികച്ച സെപ്തംബര്‍ പാദ ഫലങ്ങളാണ് ആഗോള സൂചകങ്ങളെ അവഗണിക്കാന്‍ വിപണിയെ പ്രാപ്തമാക്കിയതെന്ന് ജിയോജിത്ത് ഗവേഷണഷ വിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. എണ്ണവിലക്കുറവും തുണയായി.

X
Top