രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണിയുടെ പ്രതിവാര നഷ്ടം 1 ശതമാനം

ന്യൂഡല്‍ഹി: മാര്‍ച്ച് 10 ന് അവസാനിച്ച ആഴ്ചയില്‍ വിപണി 1 ശതമാനം നഷ്ടപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 673.84 പോയിന്റ് അഥവാ 1.12 ശതമാനം ഇടിവ് നേരിട്ട് 59135.13 ലെവലിലും നിഫ്റ്റി50 181.45 പോയിന്റ് അഥവാ 1.03 ശതമാനം താഴ്ന്ന് 17412.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മാര്‍ച്ച് മാസത്തില്‍ സൂചികകള്‍ ഇതുവരെ യഥാക്രമം 0.3 ശതമാനവും 0.6 ശതമാനവും കൂട്ടിച്ചേര്‍ത്തു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ്ക്യാപ് 0.8 ശതമാനത്തിന്റെ പ്രതിവാര നഷ്ടമാണ് രേഖപ്പെടുത്തിയത്. സ്‌മോള്‍ക്യാപ് നേരിയ തോതില്‍ ഉയര്‍ന്നു. മേഖലകളില്‍ നിഫ്റ്റി റിയാലിറ്റി സൂചിക 3 ശതമാനവും പൊതുമേഖല ബാങ്ക് 2.8 ശതമാനവും നിഫ്റ്റി ബാങ്ക് 2 ശതമാനവുമാണ് പൊഴിച്ചത്.

ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ യഥാക്രമം 2 ശതമാനവും 1.6 ശതമാനവും ഉയര്‍ന്നു. സീമെക്, ഒലെക്ട്ര ഗ്രീന്‍ടെക്, ഡീപ് പോളിമേഴ്‌സ്, സീക്വന്റ് സയന്റിഫിക്, ഏഷ്യന്‍ എനര്‍ജി സര്‍വീസസ്, മംഗലാപുരം കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, ഡബ്ല്യുപിഐഎല്‍, എസ്വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ് എന്നീ സ്‌മോള്‍ക്യാപുകള്‍ 20 ശതമാനം നേട്ടമുണ്ടാക്കുന്നതിനും വിപണി സാക്ഷിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,769.68 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ)യുടെ അറ്റ വാങ്ങല്‍ 1211.97 കോടി രൂപയുടേതാണ്.

മാര്‍ച്ച് മാസത്തില്‍ ഇതുവരെ എഫ്‌ഐഐകളും ഡിഐഐകളും യഥാക്രമം 14361.85 കോടി രൂപയുടേയും 6929.35 കോടിരൂപയുടേയും അറ്റ വാങ്ങല്‍ നടത്തി.

X
Top