കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതിവരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുംബജറ്റ് അവതരണം തുടങ്ങി: ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി വിപണി

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തിയ വിപണി, മാറ്റമില്ലാതെ തുടര്‍ന്നു.സെന്‍സെക്‌സ് 59295.92 ലെവലിലും സെന്‍സെക്‌സ് 17386.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1659 ഓഹരികള്‍ മുന്നേറുമ്പോള്‍ 1144 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

135 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര ഓഹരികളാണ് നേട്ടമുണ്ടാക്കുന്നവ. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡോ.റെഡ്ഡി ലാബ്‌സ് നഷ്ടം സഹിക്കുന്നു.

മേഖലകളില്‍ വാഹനം, ഐടി, മീഡിയ,ബാങ്ക് ഉയര്‍ച്ച കൈവരിച്ചപ്പോള്‍ എഫ്എംസിജി, ലോഹം, ഫാര്‍മ ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.38 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.29 ശതമാനവും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

എഫ്ഐഐകളുടെ സ്ഥിരമായ വില്‍പ്പന (കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ 5488 കോടി രൂപ) വിപണിയെ ദുര്‍ബലമാക്കി, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ചില്ലറ വില്‍പ്പനക്കാരുടെ/എച്ച്എന്‍ഐകളുടെ ദുര്‍ബലമായ പങ്കാളിത്തമാണ് മറ്റൊരു വെല്ലുവിളി. ഈ പ്രവണത തുടര്‍ന്നേക്കാം.

അതേസമയം ബാങ്കിംഗ് മേഖല കരുത്തുകാട്ടുകയാണ്.മാത്രമല്ല, ചില ബ്ലൂചിപ്പുകള്‍ ആകര്‍ഷകമായ മൂല്യനിര്‍ണ്ണയത്തില്‍ ലഭ്യവുമാണ്. ഉദാഹരണത്തിന്, ആക്സിസ് ബാങ്ക്.

ഐടി മൂല്യനിര്‍ണ്ണയവും മെച്ചപ്പെട്ടു.തകര്‍ച്ച നേരിട്ട മേഖലകളില്‍ വിലകുറഞ്ഞ ഓഹരികള്‍ നിറഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

മൊത്തത്തില്‍ മാര്‍ക്കറ്റിപ്പോള്‍ അമിത വില്‍പന ഘട്ടത്തിലാണുള്ളത്.

X
Top