2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

അവസാന സെഷനില്‍ വാങ്ങല്‍, വിപണി ഉയര്‍ന്നു

മുംബൈ: മൂന്ന് ദിവസത്തെ വില്‍പന സമ്മര്‍ദ്ദത്തിന് വിരാമമിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. അവസാന സെഷനിലെ വാങ്ങലാണ് തുണയായത്. ഇതോടെ സെന്‍സെക്‌സ് 298 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 61729.68 ലെവലിലും നിഫ്റ്റി 73.40 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 18203.40 ലെവലിലും ക്ലോസ് ചെയ്തു.

പ്രതിവാര കണക്കെടുപ്പില്‍ ഇരു സൂചികകളും അര ശതമാനം വീതം പൊഴിച്ചിട്ടുണ്ട്. റെഗുലേറ്ററി പരാജയമോ വില കൃത്രിമത്വമോ ഇല്ലെന്ന് സുപ്രീം കോടതി പാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അദാനി പോര്‍ട്ട്‌സും അദാനി എന്റര്‍പ്രൈസസും നേട്ടത്തിലായി. ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നിവയാണ് ഉയര്‍ച്ച കൈവരിച്ച മറ്റ് ഓഹരികള്‍.

ദിവിസ് ലബോറട്ടറീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എന്‍ടിപിസി, ഒഎന്‍ജിസി എന്നിവനഷ്ടമുണ്ടാക്കിയവില്‍ പെടുന്നു. മേഖലകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 1.4 ശതമാനവും ഓട്ടോ, ബാങ്ക്, റിയല്‍റ്റി 0.5 ശതമാനവും ഉയര്‍ന്നപ്പോള്‍ ഫാര്‍മ സൂചിക ഒരു ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

X
Top