ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മൂന്നുദിവസത്തെ നഷ്ടത്തിനൊടുവില്‍ വിപണി ഉയര്‍ന്നു

മുംബൈ: മൂന്ന് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നില മെച്ചപ്പെടുത്തി.സെന്‍സെക്‌സ് 64.55 പോയിന്റ് അഥവാ 0.11 ശതമാനം ഉയര്‍ന്ന് 59632.35 ലെവലിലും നിഫ്റ്റി 5.7 പോയിന്റ് ഉയര്‍ന്ന് 17624.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.എന്‍ടിപിസി, അദാനി പോര്‍ട്ട്സ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ദിവിസ് ലാബ്സ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്യുഎല്‍, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ കനത്ത നഷ്ടം നേരിട്ടു.മേഖലകളില്‍ മൂലധന വസ്തുക്കള്‍,ഊര്‍ജ്ജം,ഇന്‍ഫ്രാ,ബാങ്കിംഗ് എന്നിവയിലാണ് വാങ്ങല്‍ .ഫാര്‍മ സൂചിക ഒരു ശതമാനവും റിയല്‍റ്റി സൂചിക 0.5 ശതമാനവും പൊഴിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് 0.26 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ സ്്‌മോള്‍ക്യാപ് 0.10 ശതമാനം ഉയര്‍ന്നിട്ടുണ്ട്.ധനകാര്യം, ടെലികോ,യൂട്ടിലിറ്റി ഓഹരികളിലെ വാങ്ങലാണ് സൂചികകളെ ഉയര്‍ത്തിയത്,കോടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), ശ്രീകാന്ത് ചൗഹാന്‍ വിലയിരുത്തുന്നു.

സാങ്കേതികമായി നിഫ്റ്റി 200 ദിന സിംപിള്‍ മൂവിംഗ് ആവറേജിന് സമീപം ദിശാബോധമില്ലാതെ പെരുമാറുകയാണ്. 17700 ലെവല്‍ ഭേദിച്ചാല്‍ അപ് ട്രെന്‍ഡ് സ്ഥിരീകരിക്കാനാകും.

X
Top