
മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 159.21 പോയിന്റ് അഥവാ 0.27 ശതമാനം താഴ്ന്ന് 59567.80 ലെവലിലും നിഫ്റ്റി 41.40 പോയിന്റ് അഥവാ 0.23 ശതമാനം താഴ്ന്ന് 17618.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1650 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 1768 ഓഹരികള്‍ മുന്നേറി.
117 ഓഹരിവിലകളില്‍ മാറ്റമില്ല. എച്ച്‌സിഎല്‍,ഇന്‍ഫോസിസ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എസ്ബിഐ ലൈഫ്, വിപ്രോ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ബിപിസിഎല്‍,ഡിവിസ് ലാബ്‌സ്,ബജാജ് ഓട്ടോ,ആക്‌സിസ് ബാങ്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര നേട്ടത്തിലായി.
മേഖലകളില്‍ ഐടിയും ഊര്‍ജ്ജവും 1 ശതമാനം വീതമാണ് നഷ്ടപ്പെടുത്തിയത്. അതേസമയം ലോഹം, ഓയില്‍ ആന്റ് ഗ്യാസ്,ഫാര്‍മ മേഖലകളില്‍ വാങ്ങല്‍ കണ്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ദുര്‍ബലമായ നാലാംപാദം ആഭ്യന്തര വിപണിയെ വേട്ടയാടുന്നു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ നിരീക്ഷിച്ചു. ഐടി കമ്പനികളുടെ മോശം പ്രകടനം, ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത എന്നിവയും ആശങ്കയുണര്‍ത്തി.






