ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 121.22 പോയിന്റ് അഥവാ 0.20 ശതമാനം താഴ്ന്ന് 59789.53 ലെവലിലും നിഫ്റ്റി 32.05 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 17674.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1764 ഓഹരികള്‍ മുന്നേറുമ്പോള്‍ 1114 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

110 ഓഹരിവിലകളില്‍ മാറ്റമില്ല. ഐഷര്‍ മോട്ടോഴ്‌സ്,എച്ച്‌സിഎല്‍ ടെക്ക്, ടാറ്റ മോട്ടോഴ്‌സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. അപ്പോളോ ഹോസ്പിറ്റല്‍സ്,ടെക്ക് മഹീന്ദ്ര,റിലയന്‍സ്,പവര്‍ഗ്രിഡ്,ബജാജ് ഓട്ടോ കനത്ത നഷ്ടം നേരിട്ടു.

ഐടി മേഖലയില്‍ വില്‍പന സമ്മര്‍ദ്ദം തുടരുമ്പോള്‍ വാഹനം,റിയാലിറ്റി, പൊതുമേഖല ബാങ്ക് ഓഹരികളിലാണ് വാങ്ങല്‍. ബിഎസ്ഇ മിഡ്ക്യാപ് 0.36 ശതമാനവും സ്‌മോള്‍ക്യാപ് 0.20 ശതമാനവും ഉയര്‍ന്നു.

തണുപ്പന്‍ പ്രകടനം പ്രതീക്ഷിക്കുകയാണ് മേത്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ. എസ്ജിഎക്‌സ് നിഫ്റ്റിയിലേയും ഏഷ്യന്‍ സൂചികകളിലേയും ബലഹീനത കണക്കിലെടുത്താണിത്. യുഎസ് വിപണി അതേസമയം തിങ്കളാഴ്ച ഉയര്‍ന്നു.

ഐടി തളര്‍ച്ച തുടരുമെന്നും തപ്‌സെ പറയുന്നു.

X
Top