പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ചാഞ്ചാട്ടത്തിനിടയില്‍ വിപണിയില്‍ ഇടിവ്; എഫ്‌ഐഐ വാങ്ങല്‍ തുടര്‍ന്നു, രൂപയുടെ മൂല്യം താഴ്ന്നു

മുംബൈ: ആഴ്ച പോസിറ്റീവായി തുടങ്ങിയ വിപണി, പിന്നീടുള്ള മൂന്നുസെഷനുകളില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടു. എങ്കിലും വെള്ളിയാഴ്ച നേട്ടത്തിലേയ്ക്ക് മടങ്ങിയത് നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു. എഫ്‌ഐഐ വാങ്ങലും മികച്ച വരുമാന റിപ്പോര്‍ട്ടുമാണ് പിന്തുണയേകിയത്.

ബിഎസ്ഇ സെന്‍സെക്‌സ് 298.22 പോയിന്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞ് 61,729.68 ലും നിഫ്റ്റി 111.4 പോയിന്റ് അഥവാ 0.60 ശതമാനം ഇടിഞ്ഞ് 18,203.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റെപ്രോ ഇന്ത്യ, ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്, ശക്തി പമ്പ്‌സ് (ഇന്ത്യ), ദേവ് പ്ലാസ്റ്റിക്‌സ് ഇന്‍ഡസ്ട്രീസ്, കൊക്കുയോ കാംലിന്‍, ഇന്‍ഡോ അമിനെസ് എന്നിവ 24-45 ശതമാനം ഉയര്‍ന്നതോടെ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 0.4 ശതമാനം നേട്ടമുണ്ടാക്കി. ശ്രേയസ് ഷിപ്പിംഗ്, സുബെക്‌സ്, ഓട്ടോമോട്ടീവ് ആക്‌സില്‍സ്, ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, എഥോസ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ടിവി ടുഡേ നെറ്റ്വര്‍ക്ക്, തിരുമലൈ കെമിക്കല്‍സ്, സോളാര ആക്റ്റീവ് ഫാര്‍മ സയന്‍സസ് എന്നീ ഓഹരികള്‍ 10-20 ശതമാനം ഇടിയുകയും ചെയ്തു.

ബിഎസ്ഇ മിഡ് ക്യാപ് സൂചിക മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്ലാന്‍ഡ് ഫാര്‍മ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ബജാജ് ഹോള്‍ഡിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്, ജെഎസ്ഡബ്ല്യു എനര്‍ജി, രാജേഷ് എക്സ്പോര്‍ട്ട്സ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ രാംകോ സിമന്റ്സ്, മാക്സ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എക്സൈഡ് ഇന്‍ഡസ്ട്രീസ്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഹണിവെല്‍ ഓട്ടോമേഷന്‍, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഓയില്‍ ഇന്ത്യ എന്നിവയാണ് നേട്ടമുണ്ടാക്കിയ മിഡ്ക്യാപുകള്‍.

ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക 0.6 ശതമാനം ഇടിവ് നേരിട്ടു. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, ഡിവിസ് ലബോറട്ടറീസ്, സീമെന്‍സ്, എസ്ആര്‍എഫ്, ഡിഎല്‍എഫ്, ടാറ്റ മോട്ടോഴ്‌സ്- ഡിവിആര്‍, ഹീറോ മോട്ടോകോര്‍പ്പ്, എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് (നൈക), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് (പേടിഎം), സൊമാറ്റോ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ നേട്ടമുണ്ടാക്കി. വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 4098.2 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 677.45 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ഇതുവരെ എഫ്‌ഐഐകള്‍ 17,376.31 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ഡിഐഐകള്‍ 4,674.68 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.

മേഖലകളില്‍, നിഫ്റ്റി ഫാര്‍മ സൂചിക 3 ശതമാനവും മീഡിയ സൂചിക 2 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.8 ശതമാനവും നിഫ്റ്റി റിയല്‍റ്റി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ബിഎസ്ഇ സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടപ്പോള്‍
ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയാണ് വിപണി മൂലധനത്തിന്റെ ഭൂരിഭാഗവും ചേര്‍ത്തത്.

രൂപ രണ്ട്മാസത്തെ താഴ്ന്ന നിലയിലെത്തുന്നതിനും വിപണി സാക്ഷിയായി. 50 പൈസ താഴ്ന്ന 82.66 നിരക്കിലാണ് മെയ് 19 ന് രൂപ ക്ലോസ് ചെയ്തത്. മെയ് 12 ന് 82.16 ലായിരുന്നു ഓപ്പണിംഗ്.

X
Top