അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രംദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

വിപണി നേട്ടം തുടരുന്നു, നിഫ്റ്റി 17300 ന് മീതെ

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 114.92 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 59106.44 ലെവലിലും നിഫ്റ്റി 38.20 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 17398 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 2692 ഓഹരികള്‍ മുന്നേറിയപ്പോള്‍ 846 ഓഹരി വിലകളാണ് തിരിച്ചടി നേരിട്ടത്.

121 ഓഹരിവിലകളില്‍ മാറ്റമില്ല. ഹീറോ മോട്ടോകോര്‍പ്, കോള്‍ ഇന്ത്യ,ബജാജ് ഓട്ടോ,മാരുതി സുസുക്കി,ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ബിപിസിഎല്‍,അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി എന്റര്‍പ്രൈസസ്,ഐടിസി,ഇന്‍ഫോസിസ് കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ പൊതുമേഖല ബാങ്ക്, റിയാലിറ്റി 1 ശതമാനം വീതമുയര്‍ന്നപ്പോള്‍ എഫ്എംസിജി,ഊര്‍ജ്ജം,മെറ്റല്‍ ഓയില്‍ ആന്റ് ഗ്യാസ്,ഐടി എന്നിവയാണ് വില്‍പന സമ്മര്‍ദ്ദം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സ്‌മോള്‍ക്യാപ് സൂടികകള്‍ യഥാക്രമം 0.4 ശതമാനവും 1 ശതമാനവും നേട്ടമുണ്ടാക്കി.

നിരക്ക് വര്‍ദ്ധനവിന് താല്‍ക്കാലിക ശമനം പ്രതീക്ഷിക്കുമ്പോഴാണ് ഉത്പാദനം കുറച്ചുള്ള ഒപെക് + തീരുമാനം പുറത്തുവരുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. നാലാംപാദ വില്‍പന വാഹന ഓഹരികള്‍ക്ക് ഇന്ധനമായപ്പോള്‍ വിപണിമാന്ദ്യം ലഘൂകരിക്കപ്പെട്ടു. മികച്ച ഉത്പാദന പിഎംഐയും തുണയായി.

X
Top