ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തില്‍

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 183.74 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 59727.01 ലെവലിലും നിഫ്റ്റി 46.60 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 17660.20 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1841 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1602 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

115 ഓഹരിവിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ് കോര്‍പറേഷന്‍,അള്‍ട്രാടെക് സിമന്റ്, അദാനി എന്റര്‍പ്രൈസസ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ഡിവിസ് ലാബ്‌സ്,എച്ച്‌സിഎല്‍ ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,സിപ്ല,നെസ്ലെ ഇന്ത്യ നേട്ടത്തിലായി.

മേഖലകളില്‍ എഫ്എംസിജി,ഊര്‍ജ്ജം,അടിസ്ഥാനസൗകര്യം എന്നിവ വില്‍പന സമ്മര്‍ദ്ദം നേരിട്ടപ്പോള്‍ റിയാലിറ്റി 1 ശതമാനവും ഐടി, പൊതുമേഖല ബാങ്ക്, ലോഹം എന്നിവ അരശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് ,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.5 ശതമാനവും 0.2 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

‘റിസ്‌ക് കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം,’ വരുമാന സീസണിലെ ചാഞ്ചാട്ടത്തെ സൂചിപ്പിച്ച് റെലിഗെയര്‍ ബ്രോക്കിംഗിലെ സാങ്കേതിക ഗവേഷണ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറയുന്നു.

X
Top