രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടം വരിച്ച് വിപണി

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടം വരിച്ചു. സെന്‍സെക്‌സ് 175.58 പോയിന്റ് അഥവാ 0.30 ശതമാനം ഇടിവ് നേരിട്ട് 59288.35 ലെവലിലും നിഫ്റ്റി 73.10 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 17,392.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 944 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2511 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

174 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ബജാജ് ഓട്ടോ, യുപിഎല്‍,ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവയാണ് കനത്ത തിരിച്ചടി നേരിട്ട ഓഹരികള്‍. ഐസിഐസിഐ ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു.

ബാങ്ക്, റിയാലിറ്റി ഒഴികെയുള്ള മേഖലകള്‍ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.6 ശതമാനവും 1 ശതമാനവുമാണ് ദുര്‍ബലമായത്. യുഎസിലെ ഉയര്‍ന്ന പണപ്പെരുപ്പ ഡാറ്റകളും തുടര്‍ന്നുണ്ടായ നിരക്ക് വര്‍ദ്ധന ഭീതിയും തിരിച്ചടിയായി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ, ഗവേഷണ വിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വ്യക്തിഗത ഉപഭോഗം വര്‍ധിച്ചതായുള്ള ഡാറ്റ വെള്ളിയാഴ്ചയാണ് യുഎസ് പുറത്തുവിട്ടത്. യു.എസ് ഡോളര്‍ സൂചിക 105 നിരക്ക് ഭേദിച്ചിട്ടുണ്ട്. ഇതോടെ രൂപ ദുര്‍ബലമായി.

X
Top