തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

10-53 ശതമാനം വരെ നേട്ടമുണ്ടാക്കിയ സ്‌മോള്‍ക്യാപ്പുകള്‍

കൊച്ചി: ഡിസംബര്‍ 16 ന് അവസാനിച്ച ആഴ്ചയില്‍ വിപണി അതിന്റെ പ്രതിവാര നഷ്ടം തുടര്‍ന്നു. വിദേശ നിക്ഷേപകര്‍ അറ്റ വില്‍പനക്കാരായതും കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ധവുമാണ് ബെഞ്ച്മാര്‍ക്ക് സൂചികകളെ താഴ്ത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 843.86 പോയിന്റ് അഥവാ 1.35 ശതമാനം കുറവില്‍ 61,337.81 ലെവലിലും നിഫ്റ്റി 50 227.6 പോയിന്റ് അഥവാ 1.23 ശതമാനം കുറവില്‍ 18269 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഡിസംബര്‍ ഇതുവരെ 3 ശതമാനം വീതമാണ് ഇരു സൂചികകളും പൊഴിച്ചത്. നിഫ്റ്റി മീഡിയ സൂചിക 2.2 ശതമാനം നഷ്ടം വരുത്തിയപ്പോള്‍ എഫ്എംസിജി 1.8 ശതമാനവും റിയാലിറ്റി 1.7 ശതമാനവും വിവര സാങ്കേതിക വിദ്യ 1.6 ശതമാനവും ഇടിവ് നേരിട്ടു. ബാങ്ക് സൂചിക 0.8 ശതമാനം മുന്നേറ്റവും കുറിച്ചു.

ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിന്റെ തകര്‍ച്ചയാണ് നേരിട്ടത്. വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 1832.91 കോടി രൂപയുടെ അറ്റവില്‍പനക്കാരാകുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ)3462.22 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.

യൂക്കോ ബാങ്ക്,നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ആന്‍ഡ്രൂ യൂള്‍ ആന്‍ഡ് കമ്പനി, ഓറിയന്റ് ഗ്രീന്‍ പവര്‍ കമ്പനി, തെമിസ് മെഡികെയര്‍, പഞ്ചാബ് & സിന്ദ് ബാങ്ക്,നവ, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സ്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇപിഎല്‍,ഉഗാര്‍ ഷുഗര്‍ വര്‍ക്ക്‌സ്, സുസ്ലോണ്‍ എനര്‍ജി എന്നീ സ്‌മോള്‍ക്യാപുകള്‍ 15-54 ശതമാനം നേട്ടമുണ്ടാക്കി. സെറിബ്ര ഇന്റഗ്രേറ്റഡ് ടെക്നോളജീസ്, ഫൈനോടെക്സ് കെമിക്കല്‍, ജിഎംഎം ഫൗഡ്ലര്‍, സദ്ഭവ് എഞ്ചിനീയറിംഗ്, മിര്‍സ ഇന്റര്‍നാഷണല്‍, എസ്പി അപ്പാരല്‍സ്, സൊണാറ്റ സോഫ്റ്റ്വെയര്‍, ഒപ്റ്റിമസ് ഇന്‍ഫ്രാകോം എന്നിവ 10-53 ശതമാനം നഷ്ടം നേരിട്ടു.

X
Top