ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മാറ്റമില്ലാതെ വിപണി, നിഫ്റ്റി 18250 നരികെ

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 2.92 പോയിന്റ് താഴ്ന്ന് 61761.33 ലെവലിലും നിഫ്റ്റി 5.10 പോയിന്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 18259.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1540 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1806 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

130 ഓഹരി വിലകളില്‍ മാറ്റമില്ല. ഡിവിസ് ലാബ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,കോള്‍ ഇന്ത്യ,ടിസിഎസ്,ആക്‌സിസ് ബാങ്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്. യുപിഎല്‍,ഐടിസി,എസ്ബിഐ,ബജാജ്ഫിനാന്‍സ്,ജെഎസ്ഡബ്ല്യുസ്റ്റീല്‍,എന്‍ടിപിസി,ഹിന്‍ഡാല്‍കോ,പവര്‍ഗ്രിഡ് നഷ്ടം നേരിട്ടു.

മേഖലകളില്‍ വാഹനം 0.47 ശതമാനവും ഐടി 0.73 ശതമാനവും ഫാര്‍മ 0.42 ശതമാനവും മുന്നേറിയപ്പോള്‍ ബാങ്ക്,റിയാലിറ്റി എന്നിവ ദുര്‍ബലമായി. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.35 ശതമാനം ഇടിവ് നേരിട്ടു. മിഡ്ക്യാപില്‍ മാറ്റമില്ല.

സ്ഥിരതയുള്ള വരുമാന സീസണാണ് ആഭ്യന്തര സൂചികകളെ തുണച്ചത്, ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനി ഇക്വിറ്റി ഫണ്ട് മാനേജര്‍ ജോര്‍ജ്ജ് തോമസ് പറയുന്നു. എന്നാല്‍ ബുധനാഴ്ച പുറത്തുവിടുന്ന യുഎസ് ഉപഭോക്തൃ വില സൂചികയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നു. വിദേശ സ്ഥാപന നിക്ഷേപകര്‍ കഴിഞ്ഞ എട്ട് സെഷനുകളിലായി 138.66 ബില്യണ്‍ രൂപ വീതം ഒഴുക്കിയിട്ടുണ്ട്.

X
Top