ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

വിപണി 5 മാസത്തെ ഉയരത്തില്‍

മുംബൈ: ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസം നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 317.81 പോയിന്റ് അഥവാ 0.51 ശതമാനം താഴ്ന്ന് 62345.71 ലെവലിലും നിഫ്റ്റി 84 പോയിന്റ് താഴ്ന്ന് 18398.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.റിയാലിറ്റി, എഫ്എംസിജി,പൊതുമേഖല ബാങ്കിന്റെ സഹായത്തോടെ 5 മാസത്തെ ഉയരം കൈവരിക്കാനും സൂചികകള്‍ക്കായി.

സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍, വിപണി ഫ്‌ലാറ്റ് നോട്ടിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് വേഗത കൈവരിച്ചു. 2020 ജൂലൈയ്ക്ക് ശേഷം ആദ്യമായി മൊത്ത വില സൂചിക (ഡബ്ല്യുപിഐ) നെഗറ്റീവ് പ്രദേശത്തേക്ക് താഴ്ന്നത് സാഹചര്യം അനുകൂലമാക്കി.

അതേസമയം അവസാന മണിക്കൂറില്‍ ലാഭമെടുപ്പ് ദൃശ്യമായി. ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ടെക് മഹീന്ദ്ര, എച്ച്യുഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വൈദ്യുതി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഉയര്‍ന്നപ്പോള്‍ റിയല്‍റ്റി സൂചിക 4 ശതമാനത്തിലധികവും എഫ്എംസിജി, പിഎസ്യു ബാങ്ക് സൂചികകള്‍ ഒരു ശതമാനം വീതവും ബാങ്ക്, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെറ്റല്‍ എന്നിവ 0.5 ശതമാനവും ം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് കരുത്താര്‍ജ്ജിച്ചത്.

ഏഷ്യന്‍ യൂറോപ്യന്‍ വിപണികളിലെ പോസിറ്റീവ് സൂചനകളും മൊത്ത പണപ്പെരുപ്പം കുറഞ്ഞതും റിയാല്‍റ്റി ഓഹരികളുടെ ഡിമാന്റുമാണ് കുതിപ്പിന് കാരണമായത്, കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. ഇന്‍ട്രാഡേ ലാഭമെടുപ്പ് നിഫ്റ്റിയെ 18400 ന് താഴെയാക്കി.
18300 ന് മുകളില്‍ സൂചിക 18450-18550 ലക്ഷ്യം വയ്ക്കുമെന്ന് ചൗഹാന്‍ വിലയിരുത്തുന്നു.

18300-18200-18150 ആയിരിക്കും പിന്തുണ മേഖലകള്‍.

X
Top