
- മഹീന്ദ്ര ഇപ്പോള്‍ നടത്തുന്നത് പ്രാഥമിക ചര്‍ച്ചകൾ
മുംബൈ: സ്വര്‍ണപ്പണയ സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ മഹീന്ദ്ര&മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ്.സെഗ്‌മെന്റില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹീന്ദ്ര ഏറ്റെടുക്കലിന് ഒരുങ്ങുന്നത്. ഇന്‍ഡല്‍ മണി, കൊശമറ്റം ഫിനാന്‍സ്, ഐസിഎല്‍ ഫിന്‍കോര്‍പ്, സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയെ ഏറ്റെടുക്കുന്നതാണ് മഹീന്ദ്ര പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകളാണ് മഹീന്ദ്ര ഇപ്പോള്‍ നടത്തുന്നത്. ഇതുവരെ കമ്പനികള്‍ക്ക് മുന്നില്‍ ഓഫര്‍ മഹീന്ദ്ര മുന്നോട്ട് വെച്ചിട്ടില്ല. വരുമാന വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് മഹീന്ദ്രയുടെ നടപടി. സാധാരണയായി വാഹന വായ്പകളാണ് കമ്പനി കൂടുതല്‍ നല്‍കുന്നത്.
മറ്റ് വായ്പകളെ പോലെയല്ല ഗോള്‍ഡ് ലോണ്‍. ഇതിനായി കൂടുതല്‍ ബ്രാഞ്ചുകളും പരിചയസമ്പന്നരായ ജോലിക്കാരും വേണം. ഇത് ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഗോള്‍ഡ് ലോണ്‍ കമ്പനികളെ മഹീന്ദ്ര ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
മഹീന്ദ്ര ചര്‍ച്ച നടത്തുന്ന കമ്പനികളില്‍ കൊശമറ്റം ഫിനാന്‍സാണ് ഗോള്‍ഡ് ലോണില്‍ മുമ്പില്‍ നില്‍ക്കുന്നത്. 8,130 കോടി രൂപ കമ്പനി വായ്പയായി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ കമ്പനിയായ ഇന്‍ഡല്‍ മണി 4,376 കോടിയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.
ഐസില്‍ ഫിന്‍കോര്‍പ്് 1,235 കോടി വായ്പയായി നല്‍കിയിട്ടുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസിന് 350 കോടിയുടെ ബിസിനസുണ്ട്.






