ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

പുതിയ താര്‍ മോഡല്‍ അവതരിപ്പിച്ച് മഹീന്ദ്ര

ന്യൂഡല്‍ഹി: 9.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന താറിന്റെ പുതിയ ശ്രേണി, താര്‍ 2ഡബ്ല്യുഡി മഹീന്ദ്ര തിങ്കളാഴ്ച അവതരിപ്പിച്ചു.ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശ്രേണി അവതരിപ്പിക്കപ്പെട്ടത്. മാത്രമല്ല, താങ്ങാവുന്ന വിലയായതിനാല്‍ താര്‍ സ്വന്തമാക്കുക എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ വലിയ കൂട്ടം ആളുകള്‍ക്ക് സാധിക്കും.

രണ്ട് നിറങ്ങളിലുള്ള മൂന്ന് വേരിയന്റുകളിലും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് താര്‍ 2ഡബ്ല്യുഡി ലഭ്യമാക്കിയിരിക്കുന്നത്. 117 എച്ച്പി പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിനാണ് 1.5 ലിററര്‍ ഡി117 സിആര്‍ഡിഇ. കൂടാതെ 300 എന്‍എം പീക്ക് ടോര്‍ക്കുമുണ്ടായിരിക്കും.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ എത്തുന്നത്. മോഡലിന്റെ പെട്രോള്‍ വേരിയന്റുകളില്‍ 2.0 ലിറ്റര്‍ mStallion 150 TGDi യൂണിറ്റുണ്ടായിരിക്കും.150 എച്ച്പി പവറും ഡീസല്‍ പതിപ്പുകള്‍ക്ക് സമാനമായ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

X
Top