ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

മികച്ച മൂന്നാംപാദ പ്രകടനം നടത്തിയിട്ടും ലുപിന്‍ ഓഹരി താഴ്ചയില്‍

ന്യൂഡല്‍ഹി: മൂന്നാംപാദത്തില്‍ അറ്റാദായം കുറഞ്ഞത് ലുപിന്‍ ഓഹരിയെ ബാധിച്ചു. 5 ശതമാനത്തോളം താഴ്ന്ന് 737.15 കോടി രൂപയിലായിരുന്നു ക്ലോസിംഗ്. 153.5 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 72 ശതമാനം താഴ്ച. കഴിഞ്ഞവര്‍ഷം ടാക്സ് റിബേറ്റ് ലഭ്യമായതിനാല്‍ ലാഭം 382 കോടി രൂപയായി വളര്‍ന്നിരുന്നു. യുഎസ് വില്‍പന ഉയര്‍ന്നതും രണ്ട് പുതിയ ഉത്പന്ന ലോഞ്ചുകളും രണ്ട് ബ്രാന്‍ഡുകളുടെ ഏറ്റെടുക്കലും ഡിസംബര്‍ പാദത്തില്‍ വരുമാനം ഉയര്‍ത്തി.

4322 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. ചെലവ് ചുരുക്കലും യു.എസ് വില്‍പന വര്‍ദ്ധനവും കാരണം ഇബിറ്റ മാര്‍ജിന്‍ 12.3 ശതമാനമായി. മുന്‍വര്‍ഷത്തേക്കാള്‍ 343 ബേസിസ് പോയിന്റ് വര്‍ധനവ്.

ഇബിറ്റ മാര്‍ജിന്‍ പ്രതീക്ഷച്ചതിനേക്കാള്‍ ഉയര്‍ന്നു.

X
Top