യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ലുലു ഓഹരികൾക്കായി വൻ ഡിമാൻഡ്; ലിസ്റ്റിങ് 30 ശതമാനം ആയി വർധിപ്പിച്ചു

അബുദാബി: ലുലു ഐ.പി.ഒ. ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്.

ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും.

30 ശതമാനം വർധിപ്പിച്ചതോടെ ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്റെ ഐ.പി.ഒ.

20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെയാണ് വിപണി മൂല്യം. നവംബർ 5 ആണ് സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി. നവംബർ 6-ന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും.

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14-നാണ് ലിസ്റ്റിങ്.

X
Top