ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്

ഇന്ത്യൻ ആകാശം കീഴടക്കി ഇൻഡിഗോ

കൊച്ചി: ഇന്ത്യയുടെ ആകാശത്ത് ഇൻഡിഗോയുടെ ആധിപത്യം ശക്തമാകുന്നു. ജൂണില്‍ ഇൻഡിഗോയുടെ വിപണി വിഹിതം റെക്കാഡ് ഉയരമായ 66.6 ശതമാനത്തിലെത്തിയപ്പോള്‍ എയർ ഇന്ത്യ, ആകാശ, സ്‌പൈസ് ജെറ്റ് തുടങ്ങിയ എതിരാളികള്‍ക്ക് വെല്ലുവിളിയേറുകയാണ്.
ഇക്കാലയളവില്‍ എയർ ഇന്ത്യയുടെ വിപണി വി്ഹിതം ഫെബ്രുവരിയിലെ 27 ശതമാനത്തില്‍ നിന്ന് 23.9 ശതമാനത്തിലേക്ക് ഇടിഞ്ഞു. ആകാശ എയറിന്റെ വിഹിതം 6.4 ശതമാനമാണ്. സ്‌പൈസ് ജെറ്റിന്റെ വിഹിതം രണ്ട് ശതമാനത്തിലും താഴെയെത്തി.

നെറ്റ്‌വർക്കിന്റെ കരുത്തില്‍ ഇൻഡിഗോയ്ക്ക് കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാൻ കഴിയുന്നതിനൊപ്പം വിമാനത്താവളങ്ങളുമായും മറ്റ് സപ്ളൈയർമാരുമായും വിലപേശല്‍ശേഷി കൂടുന്നു.

ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇൻഡിഗോയുടെ യാത്രക്കാരുടെ എണ്ണം 0.7 ശതമാനം ഉയർന്ന് 3.13 കോടിയായി.

ഇൻഡിഗോയുടെ വിജയസൂത്രം
കൂടുതല്‍ വിമാനങ്ങള്‍ ———കൂടുതല്‍ യാത്രക്കാർ——കൂടുതല്‍ വരുമാനം——-അധിക വിപണി വിഹിതം

നൂറ് യാത്രക്കാരില്‍
67 പേർ: ഇൻഡിഗോ
24 പേർ: എയർ ഇന്ത്യ ഗ്രൂപ്പ്
7 പേർ: ആകാശ
2 പേർ: സ്‌പൈസ്ജെറ്റ്

വരുമാനം കൂടുമ്പോഴും നഷ്‌ടം പെരുകുന്നു
പശ്ചിമേഷ്യൻ യുദ്ധത്തില്‍ ഇന്ധന വില കുതിച്ചുയർന്നതോടെ ആഭ്യന്തര വിമാനകമ്പനികളുടെ നഷ്‌ടമേറുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തില്‍ ഇൻഡിഗോയ്ക്ക് 238 കോടി രൂപയുടെ അറ്റ നഷ്‌ടമുണ്ട്. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 19 ശതമാനം വർദ്ധനയോടെ 25,610 കോടി രൂപയിലെത്തിയിട്ടും ലാഭം നേടാനായില്ല. കഴിഞ്ഞ വർഷം ഇതേകാലയളവില്‍ 2,176 കോടി രൂപയുടെ അറ്റാദായം ഇൻഡിഗോയ്ക്ക് ലഭിച്ചിരുന്നു.

കേന്ദ്ര സർക്കാരില്‍ നിന്ന് 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ മൊത്തം നഷ്‌ടം കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 22,000 കോടി രൂപയായി ഉയർന്നു. മുൻവർഷം നഷ്‌ടം 10,850 കോടി രൂപയായിരുന്നു. ഇൻഡിഗോ പോലും നഷ്‌ടം നേരിടുമ്പോള്‍ ചെറുകമ്പനികളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ദുർബലമായേക്കും.

ഇൻഡിഗോയുടെ കരുത്ത്

  • ഏറ്റവും വലിയ ഫ്ളീറ്റും നെറ്റ്‌വർക്ക് ശൃംഖലയും
  • ആഭ്യന്തര സർവീസുകളിലെ മേധാവിത്തം
  • സമയ കൃത്യതയും കുറഞ്ഞ പ്രവർത്തന ചെലവും
  • എതിരാളികളുടെ ദൗർബല്യം
  • വിമാനങ്ങളുടെ കുറവ്
  • എൻജിൻ പ്രശ്നങ്ങള്‍
  • വൈകുന്ന സർവീസുകള്‍
  • ഉയർന്ന ഇന്ധനച്ചെലവ്
  • സാമ്പത്തിക പരാധീനതകള്‍

X
Top