രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

പത്ത്‌ലക്ഷം യൂണിറ്റ് ശേഷിയുമായി മാരുതിയുടെ പുതിയ പ്ലാന്റ് ഗുജറാത്തില്‍

ഗുജറാത്തിലെ ഹന്‍സല്‍പൂര്‍ പ്ലാന്റില്‍ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ നാലാമത്തെ പ്ലാന്റില്‍നിന്നും വാണിജ്യ ഉല്‍പ്പാദനം ഔദ്യോഗികമായി ആരംഭിച്ചു. പുതിയ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായതോടെ ഈ ഒറ്റ കേന്ദ്രത്തിലെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 1 ദശലക്ഷം (10 ലക്ഷം) യൂണിറ്റായി ഉയര്‍ന്നു. ഒറ്റ സ്ഥലത്ത് ഇത്രയധികം വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ആഗോളതലത്തിലെ ആദ്യ സുസുക്കി പ്ലാന്റായും, ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാണ കേന്ദ്രമായും ഹന്‍സല്‍പൂര്‍ ഇതിലൂടെ മാറി.

വാര്‍ഷികാടിസ്ഥാനത്തില്‍ 250,000 യൂണിറ്റ് ശേഷിയുള്ളതാണ് പുതിയ നാലാമത്തെ പ്ലാന്റ്. ഏകദേശം 3,900 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ പുതിയ പ്ലാന്റില്‍, കമ്പനിയുടെ അഭിമാനകരമായ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ യുടെ നിര്‍മ്മാണമാണ് നടക്കുക. ഇതോടെ ഹന്‍സല്‍പൂരിന്റെ ആകെ നിക്ഷേപം 25,288.7 കോടിയായി ഉയര്‍ന്നു. ബലേനോ, ഫ്രോങ്ക്‌സ്, സ്വിഫ്റ്റ് തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും ഇവിടെ സജീവമാകും.

ഹന്‍സല്‍പൂര്‍ പ്ലാന്റിന്റെ പുതിയ മുന്നേറ്റത്തോടെ മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആകെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 2.9 ദശലക്ഷം (29 ലക്ഷം) യൂണിറ്റിലെത്തി. നിലവില്‍ ഹന്‍സല്‍പൂരിന് പുറമെ മനേസര്‍ (900,000 യൂണിറ്റുകള്‍), ഗുരുഗ്രാം (500,000 യൂണിറ്റുകള്‍), ഖാര്‍ഖോഡ (500,000 യൂണിറ്റുകള്‍) എന്നീ പ്ലാന്റുകളാണ് കമ്പനിക്കുള്ളത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാരുതിയുടെ ആകെ കയറ്റുമതിയുടെ 47 ശതമാനവും ഹന്‍സല്‍പൂരില്‍ നിന്നായിരുന്നു എന്നത് ഈ പ്ലാന്റിന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും, ‘മെയ്ക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും പുതിയ പ്ലാന്റ് ഏറെ സഹായിക്കും’ എന്ന് മാരുതി സുസുക്കി എം.ഡിയും സി.ഇ.ഒയുമായ ഹിസാഷി ടകേച്ചി വ്യക്തമാക്കി. ഇന്ത്യയില്‍ പ്രതിവര്‍ഷം 4 ദശലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്ക് ഹന്‍സല്‍പൂറും വരാനിരിക്കുന്ന സാനന്ദ് പ്ലാന്റും ഒരുപോലെ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top