കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ അഹമ്മദാബാദില്‍ റെക്കോര്‍ഡ് തുകയ്ക്ക് ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് വാണിജ്യാവശ്യത്തിനുള്ള ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്.

കോര്‍പ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ്.പി റിംഗ് റോഡിലെ സ്ഥലം 519 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിംഗ് മാൾസ് ലേലത്തിലൂടെ വാങ്ങിയത്.

അഹമ്മദാബാദ് കോര്‍പ്പറേഷന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഭൂമി വില്‍പനയാണിത്. ലേലത്തില്‍ 502 കോടി രൂപയായിരുന്നു സ്ഥലത്തിന്‍റെ റിസര്‍വ് തുക. മറ്റ് രണ്ട് കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാശിയേറിയ മത്സരത്തിനൊടുവില്‍ ഭൂമി ലുലു ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിര്‍മിക്കാനായാണ് ചാന്ദ്ഖേഡായില്‍ വന്‍തുകയ്ക്ക് ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ പ്രദേശത്തെ 22 പ്ലോട്ടുകള്‍ വില്‍ക്കാനായിരുന്നു കോര്‍പ്പറേഷന്‍റെ നീക്കം.

ഇതുവഴി 2,250 കോടി രൂപയും പ്രതീക്ഷിച്ചു. എന്നാല്‍, ലോക‍്സഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ലേലം 5 പ്ലോട്ടുകളിലേക്ക് മാത്രമായി ചുരുക്കി.

99-വര്‍ഷത്തെ പാട്ടത്തിന് നല്‍കാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ഭൂമി ലേലത്തിലെ വിജയിക്ക് വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു.

പാട്ടം ഒഴിവാക്കിയതിലൂടെ ലേല വിജയിക്ക് 18 ശതമാനം ജിഎസ്‍ടിയും ഒഴിവായി കിട്ടി.

X
Top