പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

നഷ്ടപ്പെട്ട ഫോണുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഇന്ന് മുതൽ

ഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് നടക്കും.

2019ൽ ആരംഭിച്ച സേവനം ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഇതുവരെ ലഭ്യം.

മേയ് 17 മുതൽ ഇന്ത്യയാകെ ലഭിക്കും. നിലവിൽ പൊലീസ് വഴിയാണ് ബ്ലോക്കിങ് നടപടിക്രമങ്ങൾ. ഇനി വ്യക്തിക്ക് സ്വന്തം നിലയിൽ ഓൺലൈനായി അപേക്ഷിക്കാം.

നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്താൽ മോഷ്ടാവിന് മറ്റ് സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല.

ഫോൺ തിരിച്ചുകിട്ടിയാൽ അൺബ്ലോക്ക് ചെയ്യാം.

X
Top