100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

കൂടുതൽ എയർപോർട്ടുകൾ ഏറ്റെടുക്കുമെന്ന് അദാനി എയർപോർട്ട് സിഇഒ

ന്യൂഡൽഹി: കൂടുതൽ എയർപോർട്ടുകൾ ഏറ്റെടുക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ് സി.ഇ.ഒ അരുൺ ബൻസാൽ. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആവശ്യമാണ്. എങ്കിലും എയർപോർട്ടുകൾ ഏറ്റെടുക്കാൻ തയാറാണെന്ന് അദാനി എയർപോർട്ട് സി.ഇ.ഒ പ്രതികരിച്ചു.

അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ലഖ്നോ, അഹമ്മദാബാദ് വിമാനത്താവളങ്ങൾക്ക് പുരസ്കാരം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഏഴ് എയർപോർട്ടുകളാണ് രാജ്യത്ത് അദാനിയുടെ നിയന്ത്രണത്തിലുള്ളത്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ വിമാനത്താവളങ്ങളിലൂടെ 900 മില്യൺ ആളുകൾ സഞ്ചരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

കോവിഡിന് മുമ്പ് 300 മില്യൺ ആളുകളാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലൂടെ കടന്നുപോയിരുന്നത്. ഇത് മൂന്നിരട്ടിയായി വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top