എട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റം

അദാനി ഗ്രൂപ്പ് ഓഹരി തകര്‍ച്ച: രണ്ട് ദിവസത്തില്‍ എല്‍ഐസിയ്ക്ക് നഷ്ടം 16,580 കോടി രൂപ

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം വരുത്തി അദാനി ഗ്രൂപ്പ് ഓഹരികളുടെ തകര്‍ച്ച തുടരുകയാണ്. കമ്പനിയില്‍ തങ്ങള്‍ക്ക് ഷോര്‍ട്ട് പൊസിഷനുകളുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വെളിപെടുത്തലാണ് ഓഹരികളെ താഴ്ചയിലേയ്ക്ക് നയിച്ചത്. ഷാഡോ കമ്പനികള്‍ വഴി നിക്ഷേപമുള്‍പ്പടെയുളള ഗുരുതര ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിക്കുന്നു.

ഇതോടെ റീട്ടെയില്‍,നിക്ഷേപ സ്ഥാപങ്ങള്‍ക്ക് കനത്ത നഷ്ടം വരുത്തി,ഗ്രൂപ്പ് ഓഹരികള്‍ താഴ്ചയിലേയ്ക്ക് പതിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഇത്തരത്തില്‍ കനത്ത ആഘാതം നേരിട്ട ആഭ്യന്തര സ്ഥാപന നിക്ഷേപകനാണ് (ഡിഐഐ).അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ ഓഹരി പങ്കാളിത്തമാണ് ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് ഭീമനുള്ളത്.

എല്‍ഐസി നേരിട്ട നഷ്ടം 16,580 കോടി രൂപയുടേതാണ്. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിയില്‍ നിന്ന് മാത്രം 6232 കോടി രൂപ. 5.96 ശതമാനം ഓഹരി പങ്കാളിത്തമാണ് അദാനി ടോട്ടല്‍ ഗ്യാസില്‍ എല്‍ഐസിയ്്ക്കുള്ളത്.

അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിലെ എല്‍ഐസി ഷെയര്‍ഹോള്‍ഡിംഗും നേരിട്ട നഷ്ടവും ചുവടെ:

1] അദാനി എന്റര്‍പ്രൈസസ്: ഈ മുന്‍നിര അദാനി ഗ്രൂപ്പ് കമ്പനിയില്‍, എല്‍ഐസിക്ക് 4,81,74,654 ഓഹരികള്‍ ഉണ്ട്. ഇത് കമ്പനിയുടെ മൊത്തം അടച്ച മൂലധനത്തിന്റെ 4.23 ശതമാനമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, അദാനി എന്റര്‍പ്രൈസസ് ഓഹരി വില 3,442 രൂപയില്‍ നിന്ന് 2,768.50 രൂപയായി കുറഞ്ഞിരുന്നു. ഇതിനര്‍ത്ഥം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എല്‍ഐസിക്ക് ഏകദേശം 3,245 കോടി രൂപ (673.50 x 4,81,74,654) നഷ്ടമായി എന്നതാണ്.

2] അദാനി പോര്‍ട്ട്‌സ്: 19,75,26,194 എണ്ണം അഥവാ 9.14 ശതമാനം ഓഹരികളാണ് എല്‍ഐസിയ്ക്ക് കമ്പനിയിലുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അദാനി പോര്‍ട്ട് ഓഹരി വില 761.20 രൂപയില്‍ നിന്ന് 604.50 രൂപയായി ഇടിഞ്ഞു.156.70 രൂപ നഷ്ടം. എല്‍ഐസിയുടെ കൈവശം 19,75,26,194 അദാനി പോര്‍ട്ട് ഓഹരികള്‍ ഉള്ളതിനാല്‍, ഈ രണ്ട് ദിവസങ്ങളില്‍ എല്‍ഐസിയുടെ അറ്റ നഷ്ടം 3,095 കോടി രൂപയാണ് (156.70 x 19,75,26,194).

3] അദാനി ട്രാന്‍സ്മിഷന്‍: 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം, എല്‍ഐസിക്ക് കമ്പനിയില്‍ 4,06,76,207 ഓഹരികള്‍ അല്ലെങ്കില്‍ 3.65 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, അദാനി ട്രാന്‍സ്മിഷന്‍ ഓഹരി വില ഓരോന്നിനും 2,762.15 രൂപയില്‍ നിന്ന് 2,014.20 രൂപയായി ഇടിഞ്ഞു. എല്‍ഐസിയുടെ അറ്റ നഷ്ടം ഏകദേശം 3,042 കോടിരൂപ. (747.95 x 4,06,76,207).

4] അദാനി ഗ്രീന്‍: ഡിസംബറില്‍ അവസാനിച്ച പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, എല്‍ഐസിക്ക് കമ്പനിയില്‍ 2,03,09,080 ഓഹരികള്‍ അല്ലെങ്കില്‍ 1.28 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അദാനി ഗ്രീന്‍ ഓഹരി വില കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 430.55 രൂപ കുറഞ്ഞു. ഇത് രണ്ട് സെഷനുകളിലായി എല്‍ഐസിയെ ഏകദേശം 875 കോടി രൂപയുടെ നഷ്ടത്തിലേക്ക് നയിച്ചു.

5] അദാനി ടോട്ടല്‍ ഗ്യാസ്: ഡിസംബറില്‍ അവസാനിച്ച പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, എല്‍ഐസിക്ക് കമ്പനിയില്‍ 6,55,88,170 ഓഹരികള്‍ അല്ലെങ്കില്‍ 5.96 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അദാനി ഗ്രീന്‍ ഓഹരി വില കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഒന്നിന് 963.75 രൂപ കുറഞ്ഞു.ഇതോടെ എല്‍ഐസിയ്ക്ക് സംഭവിച്ച നഷ്ടം ഏകദേശം 6,323 കോടി രൂപയായി.

മുകളില്‍ സൂചിപ്പിച്ച അഞ്ച് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളുടെ കനത്ത വില്‍പ്പന കാരണം എല്‍ഐസിക്ക് ഏകദേശം 16,580 കോടി രൂപ നഷ്ടപ്പെട്ടു.

X
Top