രാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ലകുതിപ്പിനൊരുങ്ങി വിഴിഞ്ഞംഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധനകെ റെയില്‍ പദ്ധതി റദ്ദാക്കി, തിരിച്ചുകിട്ടിയ ഭൂമിയിൽ വമ്പൻ നിക്ഷേപത്തിന് കൊച്ചി ഇൻഫോപാര്‍ക്ക്വിദേശനാണ്യ ശേഖരത്തിലും സ്വർണ്ണ നിക്ഷേപത്തിലും വൻ കുറവ്

മാർച്ച് പാദത്തിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ധനകാര്യ കമ്പനിയായി എൽഐസി

മുംബൈ: മാർച്ച് പാദത്തിൽ ഇന്ത്യൻ ധനകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന കമ്പനിയായി പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി). മാർച്ച് പാദത്തിൽ 23,400 കോടി രൂപയിലധികമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്‍റെ അറ്റാദായം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കിടയിൽ പോലും 2026 സാമ്പത്തികവർഷത്തിന്‍റെ നാലാം പാദത്തിലെ ലാഭത്തിന്‍റെ കാര്യത്തിൽ എൽഐസി ഒന്നാം സ്ഥാനം നിലനിർത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 19,013 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, മാർച്ച് പാദത്തിൽ എൽഐസിയുടെ വരുമാനം 23 ശതമാനം വർധിച്ച് റിക്കാർഡ് നേട്ടമായ 23,420 കോടി രൂപയിലെത്തിയതായി കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

സ്റ്റോക് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ച സാമ്പത്തിക കണക്കുകൾ പ്രകാരം, നാലാം പാദത്തിലെ ലാഭക്കണക്കിൽ എൽഐസിക്കു പിന്നിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സി ബാങ്കുമാണുള്ളത്. ഇക്കാലളയവിൽ ഇവ യഥാക്രമം 19,684 കോടി രൂപയും 19,221 കോടി രൂപയും ലാഭം നേടി.

വാർഷിക ലാഭത്തിന്‍റെ കാര്യത്തിൽ എൽഐസിയേക്കാൾ ബഹുദൂരം മുന്നിലാണ് എസ്ബിഐ. 2026 സാമ്പത്തികവർഷത്തിൽ എൽഐസി 57,419 കോടി രൂപയുടെ ലാഭം നേടിയപ്പോൾ എസ്ബിഐ 80,032 കോടി രൂപയുടെ ലാഭം നേടി.

എച്ച്ഡിഎഫ്സി ബാങ്കിന്‍റെ വാർഷിക ലാഭം 74,670 കോടി രൂപയും ഐസിഐസിഐ ബാങ്കിന്‍റേത് 50147 കോടി രൂപയുമാണ്.

മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ നാലാംപാദത്തിൽ 11,378 കോടി രൂപയുടെ അറ്റാദായത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ 10,839 കോടി രൂപയും പവർ ഫിനാൻസ് കോർപറേഷൻ 8598 കോടി രൂപയും എൻടിപിസി 8747 കോടി രൂപയും ലാഭം നേടി.

മൊത്തം കോർപറേറ്റ് മേഖല എടുത്താൽ ജനുവരി-മാർച്ച് പാദത്തിൽ 51,970 കോടി രൂപയുടെ റിക്കാർഡ് ലാഭവുമായി വോഡഫോണ്‍ ഐഡിയ ഏറ്റവും കൂടുതൽ ത്രൈമാസ ലാഭം നേടുന്ന കമ്പനിയായി. പ്രധാനമായും നിയമപരമായ ബാധ്യതകളിൽ ഇളവ് ലഭിച്ചതുമൂലം ഏതാണ്ട് ആറു വർഷത്തിനിടയിൽ കമ്പനി നേടുന്ന ആദ്യത്തെ ലാഭമാണിത്.

X
Top