ഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധനകെ റെയില്‍ പദ്ധതി റദ്ദാക്കി, തിരിച്ചുകിട്ടിയ ഭൂമിയിൽ വമ്പൻ നിക്ഷേപത്തിന് കൊച്ചി ഇൻഫോപാര്‍ക്ക്വിദേശനാണ്യ ശേഖരത്തിലും സ്വർണ്ണ നിക്ഷേപത്തിലും വൻ കുറവ്ഹോര്‍മുസ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ രാജ്യത്തെ എല്‍പിജി വില്‍പനയില്‍ 13% ഇടിവ്ഇന്ത്യയിലേക്ക് റെക്കോര്‍ഡ് വിദേശ നിക്ഷേപം

എല്‍ജിക്ക് ഏറ്റവും ഉയര്‍ന്ന പാദവര്‍ഷ വളര്‍ച്ച

കൊച്ചി: രാജ്യത്തെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. 2025ലെ നാലാംപാദത്തിന്റെ 74.48 ബില്യണ്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ റവന്യൂ ഫ്രം ഓപ്പറേഷന്‍സ് 80.54 ബില്യണ്‍ രൂപ ആയി ഉയര്‍ന്നു. ഒപ്പം 11.7% ഇബിഐടിഡിഎ മാര്‍ജിന്‍ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.

എല്ലാ കാറ്റഗറികളിലും പ്രകടമായ ഡിമാന്‍ഡ് റിക്കവറിയും ലാര്‍ജ്-പാനല്‍ ടിവികള്‍, ഫ്രഞ്ച്-ഡോര്‍ റെഫ്രിജറേറ്ററുകള്‍, ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍, 5-സ്റ്റാര്‍ റേറ്റഡ് എയര്‍ കണ്ടീഷണറുകള്‍ എന്നിവയുടെ വിപണിയിലെ മുന്നേറ്റവുമാണ് ഈ മികച്ച നേട്ടത്തിന് വഴിയൊരുക്കിയത്. മേക്-ഇന്‍-ഇന്ത്യ, മേക്-ഫോര്‍-ഇന്ത്യ, മേക്-ഇന്ത്യ-ഗ്ലോബല്‍ എന്നീ ത്രീ പില്ലാര്‍ സ്ട്രാറ്റജി കൃത്യമായി നടപ്പിലാക്കിക്കൊണ്ട്, മാര്‍ക്കറ്റില്‍ തങ്ങളുടെ മുന്‍നിര സ്ഥാനം നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു.

എന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വൈഒവൈ ഇബിഐടിഡിഎ മാര്‍ജിനെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. എങ്കിലും ചിലവ് ചുരുക്കല്‍, ലോക്കലൈസേഷന്‍, ഓപ്പറേഷണല്‍ എഫിഷ്യന്‍സി എന്നിവയിലൂടെ മാര്‍ജിന്‍ ഇനിയും മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ബിടുബി ബിസിനസ് മേഖലയില്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ വിഭാഗം ഈ പാദത്തില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. എച്ച് വിഎസി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി വേരിയബിള്‍ റെഫ്രിജറന്റ് ഫ്‌ലോ, കാസറ്റ് എ.സി വിഭാഗങ്ങളിലേക്ക് എല്‍ജി ബിസിനസ് വ്യാപിപ്പിക്കുന്നുണ്ട്.

അടുത്തിടെ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടമായ സേവാ തീര്‍ത്ഥില്‍ എല്‍ജിഇയുടെ അത്യാധുനിക എച്ച് വിഎസി സൊല്യൂഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്വാര്‍ട്ടര്‍ലി റവന്യൂ സ്വന്തമാക്കിയ വിവരം പങ്കുവെക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഹോങ് ജൂ ജിയോണ്‍ പറഞ്ഞു.

X
Top