100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ജാംഷെഡ്പൂരില്‍ 42 റൂം ഹോട്ടല്‍ ഏറ്റെടുത്ത് ലെമണ്‍ ട്രീ ഹോട്ടല്‌സ്

ന്യൂഡല്‍ഹി: ജാംഷംഡ്പൂരില്‍ 42 റൂമുകളുള്ള ഹോട്ടല്‍ ഏറ്റെടുത്തിരിക്കയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ്. 2023 സെപ്തംബറോടെ പ്രോപ്പര്‍ട്ടി പ്രവര്‍ത്തന സജ്ജമാകും. കമ്പനിയുടെ കീഴിലുള്ള കാര്‍നേഷന്‍ ഹോട്ടല്‍സായിരിക്കും പ്രൊജക്ട് നിയന്ത്രിക്കുക.

കാര്‍നേഷന്‍ ഹോട്ടല്‍സ് 8400 റൂമുകളുള്ള 87 ഹോട്ടലുകള്‍ നടത്തുന്നു. 52 പ്രദേശങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തും സാന്നിധ്യമുണ്ട്.

ഔറിക ഹോട്ടല്‍സ്, ലെമണ്‍ ട്രീ പ്രീമിയര്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ്, റെഡ് ഫോക്‌സ് ഹോട്ടല്‍സ്, കീ പ്രൈമ, കീ സെലക്ട്, കീ ലൈറ്റ് എന്നിവയാണ് പ്രധാ ബ്രാന്റുകള്‍.1992 ല്‍ സ്ഥാപിതമായ ലെമണ്‍ ട്രീ ഹോട്ടല്‌സ് ലിമിറ്റഡ് 4793.09 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്.

ടൂറിസം, ഹോസ്പിറ്റാലി രംഗത്താണ് പ്രവര്‍ത്തനം. റൂമുകളുടെ വാടക, റെസ്‌റ്റോറന്റുകള്‍, പ്രവര്‍ത്തന വരുമാനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവയാണ് വരുമാന സ്രോതസ്സ്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 192.29 കോടി രൂപയുടെ വരുമാനം നേടി.

തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് 51.21 ശതമാനം കൂടുതലാണ് ഇത്. 13.30 കോടി രൂപ ലാഭം നേടാനും കമ്പനിയ്ക്കായി.

X
Top