ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ലെ ട്രാവന്യൂസ് ടെക്നോളജി ലിമിറ്റഡ്  ഐപിഒ ജൂണ്‍ 10 മുതല്‍

കൊച്ചി: ലെ ട്രാവന്യൂസ് ടെക്നോളജി ലിമിറ്റഡിന്‍റെ (ഇക്സിഗോ) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂണ്‍ 10 മുതല്‍ 12 വരെ നടക്കും. 120 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 66,677,674 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 88  രൂപ മുതല്‍ 93 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 161 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 161 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഡിഎഎം ക്യാപ്പിറ്റല്‍ അഡ്വൈസേഴ്സ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

X
Top