ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലോറസ് ലാബസ്; നാലാംപാദ വരുമാനം കുറഞ്ഞു

ന്യൂഡല്‍ഹി: രണ്ടാം ഇടക്കാല ലാഭവിഹിതവും നാലാംപാദ പ്രവര്‍ത്തനഫലവും പ്രഖ്യാപിച്ചിരിക്കയാണ് ലോറസ് ലാബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.20 രൂപ അഥവാ 60 ശതമാനമാണ് ലാഭവിഹിതം. റെക്കോര്‍ഡ് തീയതി മെയ് 10.

മെയ് 18 നോ അതിന് മുന്‍പോ ആയി വിതരണം നടക്കും. നാലാം പാദത്തില്‍ 1381 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 3 ശതമാനം കുറവ്. മാര്‍ജിന്‍ 230 ബേസിസ് പോയിന്റ് കുറഞ്ഞ് 49.7 ശതമാനമായി.

അറ്റാദായം മുന്‍പാദത്തില്‍ നിന്നും 55 ശതമാനം കുറഞ്ഞ് 103 കോടി രൂപയിലെത്തി. ഇപിഎസ് 4.3 രൂപയില്‍ നിന്നും കുറഞ്ഞ് 1.9 രൂപ. സിഡിഎംഒഒ -സിന്തസിസ്, എആര്‍വി എഫ്ഡിഎഫ് ഉത്പന്നങ്ങളുടെ വില്‍പന കുറഞ്ഞതാണ് വരുമാനം താഴ്ത്തിയത്.

X
Top