
കൊച്ചി: കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തികരണത്തിനും ക്ഷേമത്തിനും കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കൊച്ചി മേയർ മിനിമോൾ അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കേരള ലേബർ മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എം. സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്, അസിസ്റ്റന്റ് ഡയറക്ടർ. ജോസഫ് ജൂഡ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, വനിത ഫോറം സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, ഷാജു ആൻ്റെണി, സിസ്റ്റർ ലീന, ബാബു തണ്ണിക്കോട്ട്, തോമസ് കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു.
കെ.സി.ബിസി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, പി.ഒ.സി. ജനറൽ എഡിറ്റർ ഡോ. ജെയ്ക്കബ് പ്രസാദ്, കെ.ആർ.എൽസി.സി. ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ്ജ് അറക്കത്തറ, ജോയി ഗോതുരുത്ത് ജോസഫ് ജൂഡ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. കേരളത്തിലെ 32 രൂപതകളിൽ തൊഴിലാളി നേതാക്കൾ ഈ രണ്ട് ദിവസങ്ങളിലായുള്ള ക്യാമ്പിൽ പങ്കെടുത്തു.സെക്രട്ടറിമാരായ
ആൻ്റെണി പാലിമറ്റം, പീറ്റർ കുളക്കാട്ട്, ബീന .ഡി, എന്നിവർ നേതൃത്വം നല്കി.






